Home Entertainment കൂടെ അഭിനയിക്കാൻ ഏതു നായകൻ വേണം എന്ന് ചോദിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്, അപർണ ബാലമുരളി

കൂടെ അഭിനയിക്കാൻ ഏതു നായകൻ വേണം എന്ന് ചോദിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്, അപർണ ബാലമുരളി

48
0
aparna balamurali

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുകയാണ് അപർണ. മികച്ച ഒരു ഗായികയുമാണ് നടി. മലയാളം കടന്ന് തമിഴിലും സൂപ്പർ നായികയായി തിളങ്ങി നിൽക്കുകയാണ് അപർണ ബാലമുരളി. ‘സുരറൈ പോട്രു’ എന്ന സൂര്യ നായകനായ സിനിമയിൽ നായികയായി അഭിനയിച്ച അപർണ ബാലമുരളി ഇപ്പോൾ തമിഴിലെയും ജനപ്രിയ നായികയാണ്. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്.

ഇപ്പോളിതാ ‘മലയാളത്തിലെ ഭാഗ്യ നായിക’ എന്ന് തന്നെക്കുറിച്ച്‌ സിനിമാക്കാർക്കിടയിലുള്ള പറച്ചിലിനെ കുറിച്ച്‌ തുറന്നു പറയുകയാണ് അപർണ. വാക്കുകൾ, ” എന്റെ അടുത്തു വരുന്ന സിനിമകൾ എനിക്ക് ആദ്യ പരിഗണന നൽകുന്നതായി തോന്നിയിട്ടുണ്ട്. ഇത് അപർണ ഒക്കെ പറഞ്ഞിട്ട് വേണം എനിക്ക് ഇത് മറ്റൊരാളോട് പറയാൻ എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. ‘എനിക്കൊപ്പം അഭിനയിക്കാൻ ഏതു നായകൻ വേണം’ എന്ന് ചോദിച്ച സന്ദർഭം ഉണ്ടായിട്ടുണ്ട്. പൊതുവേ ഞാൻ അങ്ങനെ അഭിപ്രായം പറയുന്ന ഒരാൾ അല്ല. പക്ഷേ അങ്ങനെയൊരു ചോദ്യം വന്നിട്ടുണ്ട്. കൂടുതലും ഫീമെയിൽ സബ്ജക്റ്റിനു പ്രാധാന്യമുള്ള സിനിമകളിലാണ് അങ്ങനെയുള്ള ചോദ്യം വരുന്നത്.

പൊതുവേ മലയാളത്തിൽ നടിമാർക്കിടയിൽ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായിക. എന്നതും ഭാഗ്യം കെട്ട നായിക എന്നതും. ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം അത്യാവശ്യം നന്നായി വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ഭാഗ്യ നായിക എന്ന ലേബലാണ് പലരും ചാർത്തി തന്നിട്ടുള്ളത്. അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ നമുക്കും ഒരു സന്തോഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here