Home Gadgets ഒരു ഫോട്ടോ കൊണ്ട് തലവരമാറ്റിയ ആ പയ്യന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഒരു ഫോട്ടോ കൊണ്ട് തലവരമാറ്റിയ ആ പയ്യന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

69
0

2016 സെപ്റ്റംബറിൽ ജിയോ അലി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഒറ്റ ചിത്രം കൊണ്ട് ജീവിതം മാറിയ ചെറുപ്പക്കാരനാണ് അർഷാദ് ഖാൻ.നീല കണ്ണുകളുള്ള അർഷാദിന്റെ ആ നോട്ടം പാക്കിസ്ഥാനിലെ ചായ്‌വാല എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഈ ചായ്‌വാലയുടെ ചിത്രം ഏറ്റെടുത്തിരുന്നു.

എന്നാൽ ആ ചിത്രം കൊണ്ട് ജീവിതം തന്നെ മാറിയിരിക്കുകയാണ് പാക്കിസ്ഥാൻ കാരനായ ഈ യുവാവിന്റെ.സുന്ദരനായ ചായ്‌വാലക്ക് മോഡലിങ് രംഗത്തും നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി.ഇതുകൂടാതെ പരസ്യ ചിത്രങ്ങളും സംഗീത ആൽബങ്ങളുമെല്ലാം അഭിനയിക്കാനുള്ള അവസരവും അര്ഷാദിനെ തേടിയെത്തി.

എന്നാൽ ജീവിതത്തിൽ തനിക്ക് കിട്ടിയ അവസരങ്ങളിലൂടെ നേടിയ സമ്പാദ്യം കൊണ്ട് സ്വന്തമായി ഒരു കഫേ തുടങ്ങിയിരിക്കുകയാണ് ഈ യുവാവ്.’കഫേ ചായ് വാല റൂഫ് ടോപ്പ്’എന്ന പേരിൽ ഇസ്‌ലാമബാദിലാണ് കഫേ ആരംഭിച്ചിരിക്കുന്നത്.എന്നാൽ ചായ്‌വാലാ എന്നത് പേരിൽ നിന്ന് എടുത്ത് മാറ്റാൻ നിരവധിപേർ അർഷാദിനോട് ആവശ്യപൊട്ടെങ്കിലും ആ പേരിൽ നിന്ന് നേടിയ പ്രശസ്തിയെ മറക്കാൻ അദ്ദേഹം തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here