കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ആമസോണിൽ റിലീസ് ചെയ്ത്. ഗംഭീര അഭിപ്രായമാണ് സിനമക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷമുള്ള ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം പറഞ്ഞ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സോഷ്യൽമീഡിയ മുഴുവൻ ദൃശ്യം 2വിനെക്കുറിച്ചുള്ള ചർച്ചകളും നിരൂപണങ്ങളുമാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള വീട്ടമ്മയുടെ പ്രതികരണമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ആശാ ശരത് അവതരിപ്പിച്ച ഗീതാ പ്രഭാകറോടുള്ള ദേഷ്യമാണ് വീട്ടമ്മ പ്രകടിപ്പിക്കുന്നത്. ആശ തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.
”മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്ത്.. ഹോ.. അവൾ. അവളുടെ ഭർത്താവ് പാവമാണ്.ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ.’ ദൃശ്യം 2 കണ്ടശേഷം വീട്ടമ്മ പറയുന്ന വാക്കുകൾ മകനാണ് പകർത്തിയത്.’പുറത്തിറങ്ങിയാൽ ജോർജ്കുട്ടി ഫാൻസിൻറെ അടികിട്ടുമോ ആവോ..’ എന്ന കുറിപ്പോടെയാണ് ആശ രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.