Home Malayalam അർജുൻ ചേട്ടൻ വിളിച്ച് ചേട്ടത്തിയമ്മ മരിച്ചെന്ന് പറഞ്ഞപ്പോൾ ഞാൻ ഷോക്കായി- അശ്വതി

അർജുൻ ചേട്ടൻ വിളിച്ച് ചേട്ടത്തിയമ്മ മരിച്ചെന്ന് പറഞ്ഞപ്പോൾ ഞാൻ ഷോക്കായി- അശ്വതി

60
0
aswathy s nai

ഫ്‌ളവേഴ്‌സ് ചിനലിലെ ജനപ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരക്ക് പ്രേക്ഷകർക്ക് ഇടയിൽ വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളി ടിവി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയിൽ ലച്ചുവിന്റെ കഥാപാത്രം അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പിന്മാറിയിരുന്നു. ഉപ്പും മുളകിലെ മുടിയൻ എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധികയായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരമായിരുന്നു നടി അശ്വതി എസ് നായർ. പൂജ ജയറാം എന്ന കഥാപാത്രത്തെ ആയിരുന്നു അശ്വതി അതിൽ അവതരിപ്പിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള അശ്വതിയുടെ ചിത്രങ്ങൾ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കൊവിഡ് നൽകിയ തീരാനഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് താരം വാക്കുകൾ

ചെറിയ പനിയിൽ തുടങ്ങി ജീവിതം പൊലിയുന്ന പ്രിയപ്പെട്ടവരുടെ വാർത്ത ഉള്ളിലെ വിങ്ങലാണ്. അറിയാവുന്ന ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എനിക്കത് സഹിക്കാൻ പറ്റില്ലെന്നാണ് അശ്വതി പറയുന്നത്. സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും എന്റെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞിടെ അർജുൻ ചേട്ടൻ വിളിച്ചപ്പോൾ ചേട്ടത്തിക്ക് കൊവിഡ് ആണെന്ന് പറഞ്ഞ് വിഷമിച്ചിരുന്നു.

എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ചേട്ടൻ വിളിക്കുന്നത് ചേട്ടത്തിയമ്മയുടെ മരണവാർത്ത പറയാനായിരുന്നു. ഞാൻ ഷോക്ക് ആയി പോയി. അതുപോലെ എന്റെ സുഹൃത്തുക്കൾക്കും കൊവിഡ് പിടിപെട്ടിരുന്നു. അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇപ്പോൾ ഞാനും പേടിച്ചാണ് കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും ആരോഗ്യത്തെ കുറിച്ചും ഭയമുണ്ട്. രോഗം വരാതെ നോക്കണം. അത് കൊണ്ട് വീട്ടിൽ തന്നെ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here