ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ജൂലൈ മുതൽ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

0
102

കോവിഡ് വ്യാപനത്തെ തുടർന്ന് എടിഎം ഇടപാട് നിരക്കുകളിൽ ബാങ്കുകൾ ഇളവുകൾ നൽകിയിരുന്നു. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. എന്നാൽ ജൂലായ് ഒന്നുമുതൽ എടിഎം ഇടപാട് നിരക്കുകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് ബാങ്കുകൾ.

ഇളുവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ അനേഷിച്ചറിയാം.

എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് മാസത്തിൽ എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം.

നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നല്കണം. പണംപിൻവലിക്കലിനാണ് ഇത് ബാധകം. അതേസമയം, ബാലൻസ് അറിയൽ ഉൾപ്പടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നല്‌കേണ്ടിവരിക. കൂടുതൽ വിവരങ്ങൾ അതത് ബാങ്കുകളിൽ നിന്നും ലഭിക്കുന്നതായിരിക്കും.