Home Malayalam ഓട്ടോയിൽ മറന്നുവെച്ച 20 ലക്ഷത്തിന്റെ സ്വർണം ഉടമയ്ക്കു കൈമാറി, മാതൃക

ഓട്ടോയിൽ മറന്നുവെച്ച 20 ലക്ഷത്തിന്റെ സ്വർണം ഉടമയ്ക്കു കൈമാറി, മാതൃക

75
0

ഓട്ടോയിൽ മറന്ന് വച്ച സ്വർണം പോലീസിനെ സുരക്ഷിതമായി ഏല്പിച്ചു കൈ അടി നേടുക ആണ് ഇപ്പോൾ ഒരു മിടുക്കൻ ഓട്ടോ ഡ്രൈവർ. സംഭവം നടക്കുന്നത് ചെന്നൈയിൽ ആണ്. ഓട്ടോറിക്ഷയിൽ മറന്നുവെച്ച 50 പവൻ സ്വർണ്ണത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആണ് ഉടമ എത്തിയത്. എന്നാൽ ഉടമയെ അമ്പരപ്പിച്ചു കൊണ്ട് സ്വർണം പോലീസിനു കൈമാറുന്ന ഓട്ടോഡ്രൈവർ ആണ് അവിടെ ചെന്നപ്പോൾ ഉടമയെ വരവേറ്റത്

ചെന്നൈ ക്രോംപേട്ടിലെ ഓട്ടോ ഡ്രൈവറായ ശരവണകുമാറാണ് ഈ അഭിനന്ദന പ്രവർത്തി ചെയ്തത്. തന്റെ വണ്ടിയിൽ മറന്നു വെച്ച 50 പവൻ സ്വർണം ഉടമസ്ഥനായ പോൾ ബ്രൈറ്റിന് കൈമാറി മനുഷ്യത്വത്തിന്റെ പ്രതീകം ആയി നിലകൊണ്ടത് . വ്യവസായി ആയ പോൾ മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വർണമായിരുന്നു ഇത്. പോൾ ബ്രൈറ്റ് എന്ന വ്യക്തി മകളുടെ വിവാഹആവശ്യത്തിനുള്ള സ്വർണാഭരണങ്ങൾ അടങ്ങുന്ന ബാഗുമായി ശരവണകുമാറിന്റെ ഓട്ടോയിൽ കയറുന്നു. ക്രാംപെട്ട് എന്ന സ്ഥലത്തേക്ക് പോകണമെന്ന് ശരവണനോട് ആവിശ്യപെടുന്നു.

യാത്രയിൽ തുടങ്ങിയപ്പോൾ മുതൽ അവസാനിക്കുന്നത് വരെ പോൾ ഫോണിൽ സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു . സ്ഥലം എത്തിയപ്പോൾ പോൾ ഇറങ്ങി ഓട്ടോ കൂലിയും കൊടുത്ത് വീട്ടിലേക്ക് പോയി .ഫോണിൽ സംസാരിക്കുന്ന തിരക്കിൽ ബാഗ് എടുക്കാൻ മറന്നു. വീടിനുള്ളിൽ കയറിയപ്പോഴാണ് സ്വർണത്തിന്റെ കാര്യം ഓർക്കുന്നത്. ഇപ്പോഴത്തെ വില അനുസരിച്ചു ഏകദേശം 20 ലക്ഷം രൂപയുടെ സ്വർണ്ണം ആണ് നഷ്ട്ടം ആയത് അതോടെ പോളും വീട്ടുകാരും തകർന്നു

20 ലക്ഷം രൂപയുടെ സ്വർണം കൈയ്യിൽ കിട്ടിയാൽ ആരേലും മടക്കി നൽകുമൊ അതും ഈ കാലത്ത് എന്ന് വേവലാതിയോടെ ചിന്തിച്ചു. ഓട്ടോറിക്ഷയുടെ നമ്പറോ ഡ്രൈവറുടെ പേരോ ഒന്നും അറിയുകയും ഇല്ല. ഇതോടെ സഹായം തേടി ക്രാംപെട്ട് പൊലീസ് സ്റ്റേഷനിലേക്ക് യാത്ര ആയി . സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ കണ്ടെത്തിയ പോലീസ് ഇത് ശരവണ കുമാറിന്റെ സഹോദരിയുടെ പേരിലുള്ള ഓട്ടോയാണെന്ന് മനസിലാക്കി അങ്ങോട്ട് പുറപ്പെടാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോഴാണ് ഓട്ടോയിൽ ശരവണൻ സ്റ്റേഷനിലേക്ക് വരുന്നത് .

തന്റെ ഓട്ടോയിൽ മറന്നു വച്ച സ്വർണം അടങ്ങുന്ന ബാഗ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ ആയിരുന്നു ധൃതിയിൽ ശരവണൻ എത്തിയത് . ഓട്ടോയിൽ മറന്നുവച്ച ബാഗ് കണ്ട് തുറന്ന് നോക്കിയപ്പൾ അതിൽ മുഴുവൻ സ്വർണം. ഉടൻ തന്നെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു ശരവണൻ . അവസാനം കയറിയ യാത്രക്കാരന്റെ ബാഗായിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ ഏൽപ്പിക്കുന്നതാണ് നല്ലത് എന്ന തോന്നലാണ് യുവാവിനെ നയിച്ചത്” എന്ന് പൊലീസ് പറയുന്നു.

തന്റെ വാഹനത്തിൽനിന്ന് ഇത്രയധികം സ്വർണം നഷ്ടമായാൽ തന്റെ പേരിന് ഒരു കളങ്കം ആണെന്നും മാത്രമല്ല ഇതുവരെ കഷ്ടപ്പെട്ട് സത്യസന്ധമായി ജോലിയെടുത്ത് ജീവിച്ച തനിക്ക് ഇത്തരം ആരോപണങ്ങൾ ഒന്നും താങ്ങാൻ കഴിയില്ല എന്നും അതുകൊണ്ട് രാത്രി ഓട്ടംപോലും വേണ്ടെന്ന് വെച്ച് സ്വർണം കൈമാറാൻ വേണ്ടി ശരവേഗം എത്തിയത് എന്നും ശരവണകുമാർ പറഞ്ഞു. ശരവണകുമാറിന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here