Home Malayalam ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്ന് ബാബുരാജ്

ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്ന് ബാബുരാജ്

68
0

വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും നായകനിലേക്കും സ്വഭാവ നടനിലേക്കുമെല്ലാം വളര്‍ന്ന താരമാണ് ബാബുരാജ്. താനൊരു ഭക്ഷണ പ്രിയനാണെന്നാണ് ബാബുരാജ് പറയുന്നത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് ബാബുരാജ് പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. വാണി വിശ്വനാഥുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ബാബുരാജ് പറഞ്ഞു. 2002ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്. ഇന്ത്യ മൊത്തം യാത്ര ചെയ്ത് ഭക്ഷണം കഴിക്കാറുണ്ടെന്നും ഉള്‍ഗ്രാമങ്ങളില്‍ ചെന്ന് അവരുടെ പാചകക്കൂട്ടുകള്‍ ചോദിച്ചറിയുന്നതും തന്റെ പതിവാണെന്നും ബാബുരാജ് പറയുന്നു. ‘ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് എന്നോട് പ്രണയം തോന്നിയത്. നടി ഷീലാമ്മയെപ്പോലുള്ളവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചക പരീക്ഷണങ്ങള്‍ ഒരുപടികൂടി മുന്നോട്ടുകയറി. കൊറോണക്കാലത്ത് യൂട്യൂബില്‍ നോക്കി തായ്ഫുഡ് ഉണ്ടാക്കാന്‍ പഠിച്ചുവെന്നും ബാബുരാജ് പറയുന്നു. താനുണ്ടാക്കിയ കായയും കോഴിയും കടച്ചക്കയും ബീഫുമെല്ലാം അടിപൊളിയാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും ബാബുരാജ് പറയുന്നു.

അതേസമയം,സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫിയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. സാള്‍ട്ട് ആന്റ് പെപ്പറിന്റെ തുടര്‍ച്ചയെന്ന തരത്തിലാണ് സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുമായി ബാബുരാജ് എത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പറിലെ താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രചന നാരായണന്‍കുട്ടി, ലെന ഓവിയ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here