Home Malayalam വിവാഹം എന്ന് പറയുമ്പോഴെ പേടി, മരണ ശേഷം എന്റെ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ മകളുണ്ടാകും, മനസ്...

വിവാഹം എന്ന് പറയുമ്പോഴെ പേടി, മരണ ശേഷം എന്റെ കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ മകളുണ്ടാകും, മനസ് തുറന്ന് ബാല

121
0
avantika paapu

തമിഴ്‌നാട്ടില്‍ ജനിച്ച് വളര്‍ന്നെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് ബാല. പലപ്പോഴും ബാലയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. താരത്തിന്റെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹ മോചനവും പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും നടന്‍ സജീവമാണ്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബാല.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ, എന്താണ് ഈ പുതിയ രൂപ മാറ്റത്തിന് പിന്നില്‍ എന്ന് പലരും ചോദിക്കുന്നു എന്താണ് പറയാനുള്ളത് അവതാരകന്റെ ചോദ്യത്തിന്, പൃഥ്വി തടി കുറയ്ക്കുന്നു, ലാലേട്ടന്‍ കുറയ്ക്കുന്നു ബാല വെയിറ്റ് കുറച്ചാല്‍ ല്‍ മാത്രം എന്താണ് ഇങ്ങനെ ചര്‍ച്ച, ഇത് ഒരു കഥാപാത്രത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ഇങ്ങനെ വരും തടി കൂട്ടിയാലും, കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടന്‍ 130 കിലോയാണ്. ഞാന്‍ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ്

യൂ ട്യൂബ് ചാനല്‍ തുടങ്ങിയത് നന്മ ചെയ്യാന്‍ വേണ്ടിയാണ്. വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട്. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ, എന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി ഞാന്‍ ഉണ്ടാക്കിയത് അത്രയും പോവുകയുണ്ടായി.

ഇനിയൊരു വിവാഹം ഞാന്‍ കഴിച്ചാല്‍ വീട്ടില്‍ കോംപറ്റിഷന്‍ ആകും. എന്നെ പത്തു സ്‌നേഹിച്ചാല്‍ ഞാന്‍ നൂറു തിരികെ നല്‍കും. അങ്ങനെ ഒരു പെണ്ണ് വരട്ടെ. അവര്‍ എന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാന്‍ ആള് വന്നു. പണക്കാരന്‍ ആയാല്‍ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം. ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി ആണ്.

മകള്‍ക്ക് താന്‍ ആണ് ആ രണ്ടുപേരും നല്‍കിയത്. കുറച്ചു ദിവസങ്ങള്‍ ഉണ്ടായിരുന്നൊള്ളൂ ഒരുപാട് ജന്മം പോലെയുള്ള അനുഭവം ആണ് ഉള്ളത്. ഇത്രയും അത്ഭുതം പ്രവര്‍ത്തിച്ച ദൈവം, എന്റെ മരണ ശേഷം ആണ് എങ്കിലും എന്റെ കാര്യങ്ങള്‍ വഴി നടത്തികൊണ്ടുപോകാന്‍ എന്റെ മകള്‍ ഉണ്ടാകും, ഇത് എഴുതി വച്ചുകൊള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here