നടന് ബാലു വര്‍ഗീസും ഭാര്യ എലീന കാതറിനും ആണ് കുഞ്ഞ് പിറന്നു. ബാലു തന്നെയാണ് അച്ഛനായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഇറ്റ്സ് എ ബോയ്’ എന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇരുവരും. ആശുപത്രിക്കിടക്കയില്‍ എലീനയുടെ കൈപിടിച്ചുള്ള ചിത്രവും ബാലു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ബാലു അറിയിച്ചത്. എലീനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സന്തോഷ വാര്‍ത്ത ബാലു പറഞ്ഞത്. പിന്നാലെ നടന്ന ബേബി ഷവര്‍ ആഘോഷം ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
ലാല്‍ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വര്‍ഗീസ് അഭിനയരംഗത്ത് എത്തുന്നത്. ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അയാള്‍ ഞാന്‍ അല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തിടങ്ങിയ ചിത്രങ്ങളില്‍ എലീനയും അഭിനയിച്ചിട്ടുണ്ട്.
View this post on Instagram