Home Entertainment ട്രെയിനിന്റെ കൂപ്പയില്‍ മണിയറ ഒരുക്കി, വിവാഹ രാത്രിയിലെ സുഹൃത്തുക്കളുടെ സര്‍പ്രൈസിനെ കുറിച്ച് ബാലു വര്‍ഗീസ്

ട്രെയിനിന്റെ കൂപ്പയില്‍ മണിയറ ഒരുക്കി, വിവാഹ രാത്രിയിലെ സുഹൃത്തുക്കളുടെ സര്‍പ്രൈസിനെ കുറിച്ച് ബാലു വര്‍ഗീസ്

47
0
balu varghese and aileena surprise

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ബാലു വര്‍ഗീസ്. ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ച താരം നായകനായും തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍. നടന്‍ ആസിഫ് അലി, അര്‍ജുന്‍ അശോക്, ഗണപതി എന്നിവര്‍ ബാലുവിന്റെ അടുത്ത സുഹൃത്തുക്കളാണ്.

നടി എലീനയെയാണ് ബാലു വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും ഐലീനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു. ഇപ്പോള്‍ തന്റെ വിവാഹരാത്രിയില്‍ സുഹൃത്തുക്കള്‍ നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ബാലു ഇക്കാര്യം പറഞ്ഞത്.

ബാലു വര്‍ഗീസിന്റെ വാക്കുകള്‍ ഇങ്ങനെ, ഹണീബീ മുതലാണ് ആസിഫ് ഇക്കയുമായി സൗഹൃദത്തിലാകുന്നത്. ഇപ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയാണ്. ഇക്കയുടെ ഭാര്യ സമയാണ് എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നതും എല്ലാവരുമായും വൈബ് നിലനിര്‍ത്തുന്നതും. അലീനയ്ക്കായി ഒരു ബേബി ഷവര്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് പുറത്തുള്ള അലീനയുടെ സുഹൃത്തുക്കളെ പോലും കൊച്ചിയിലെത്തിച്ചു. ഡ്രസ്സുകള്‍ പോലും അവളുടെ ഇഷ്ടം മനസിലാക്കി ഡിസൈന്‍ ചെയ്യിച്ചു. അലീനയ്ക്കത് വലിയ സര്‍പ്രൈസ് ആയിരുന്നു. അതുപോലെ തന്നെയാണ് അര്‍ജുന്‍ അശോകും ഭാര്യ നിക്കിയും. പിന്നെ ഗണപതി, മൃദുല്‍ അങ്ങനെ ഞങ്ങളുടേത് മാത്രമായി ഒരു ഗ്യാങ്ങുണ്ട്. എന്റെയും അലീനയുടെയും വിവാഹം കഴിഞ്ഞ രാത്രി തന്നെ ഞങ്ങള്‍ എല്ലാവരും ഗോവയ്ക്ക് ട്രിപ്പ് പോയി. ട്രെയിനില്‍ കയറിയപ്പോള്‍ കൂപ്പ മണിയറ പോലെ അലങ്കരിച്ചിരിക്കുന്നു. അതിനു പിന്നിലും സമയും നിക്കിയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here