Home News ഭാര്യ മഷൂറയ്‌ക്കൊപ്പം ബഷീര്‍ ബഷിയുടെ സെല്‍ഫി, സുഹാനയെവിടെയെന്ന് ആരാധകര്‍

ഭാര്യ മഷൂറയ്‌ക്കൊപ്പം ബഷീര്‍ ബഷിയുടെ സെല്‍ഫി, സുഹാനയെവിടെയെന്ന് ആരാധകര്‍

166
0
mashura basheer

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍ ബഷി. ഷോയില്‍ പകുതിയില്‍ അധികം ദിവസവും ബഷീര്‍ ഷോയില്‍ ഉണ്ടായിരുന്നു. ആദ്യ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ഒപ്പമായിരുന്നു ബഷീര്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നില്‍ എത്തിയത്.

ബഷീറിനെ പോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീര്‍ ബിഗ്‌ബോസ് ഷോയില്‍ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ കൂടുതലായും ശ്രദ്ദിക്കാന്‍ തുടങ്ങിയത്. പിന്നീട് യൂട്യൂബ് വീഡിയോകള്‍ വഴിയും മറ്റും ഇരുവരും സുപരിചിതരായി. പലപ്പോഴും ബഷീര്‍ ഭാര്യമാര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് ബഷീറും മഷൂറയും ഒന്നിച്ചുള്ള ഒരു ചിത്രമാണ്.

ഒരു ചാനല്‍ പരിപാടിയുടെ വേദിയില്‍ എത്തിയപ്പോള്‍ ഉള്ള ചിത്രമാണിത്. റോക്ക് ആന്‍ഡ് റോള്‍ എന്ന ഷോയില്‍ മത്സരിക്കാന്‍ ഇരുവരും എത്തിയിരുന്നു. ഇതിനിടെ പകര്‍ത്തിയതാണ് ചിത്രം. ആര്‍ യു മലയാളി ബേബി എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബഷീറിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം സുഹാനയെവിടെയെന്നും എന്തുകൊണ്ട് സുഹാനയെ പരിപാടിയില്‍ കൊണ്ടുപോയില്ലെന്നും തുടങ്ങി നിരവധി കമന്റുകളും ഉയരുന്നുണ്ട്.

ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. സുഹാനയില്‍ ബഷീറിന് രണ്ട് മക്കളുണ്ട്. പ്രണയത്തിനൊടുവിലാണ് സുഹാനയെ ബഷീര്‍ വിവാഹം ചെയ്യുന്നത്. പിന്നീടാണ് മഷൂറയെ ബഷീര്‍ വിവാഹം ചെയ്യുന്നത്. ആദ്യ ഭാര്യയായ സുഹാനയുടെ പൂര്‍ണ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്ന് ബഷീര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബഷീറും ഭാര്യമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ബഷീര്‍. മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് പല അഭിമുഖങ്ങളിലും ബഷീര്‍ പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here