Home Entertainment അമ്മയാകാനൊരുങ്ങി ഭാമ, ആശംസകളുമായി ആരാധകർ

അമ്മയാകാനൊരുങ്ങി ഭാമ, ആശംസകളുമായി ആരാധകർ

99
0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് 2007ല്‍ ഒരുക്കിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. ഈ ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ഭാമയ്ക്കായി. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം കൈയ്യടി വാങ്ങി. അന്യ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

ജനുവരി മുപ്പതിനായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹവാർഷികം. ഇപ്പോഴിതാ ഭാമ തൻ്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹ വാർഷിദ ദിനത്തിൽ ഭാമയും അരുണുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ഭാമയുടെ അടുത്ത സുഹൃത്ത് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം കണ്ട ഭാമയും അരുണും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് എന്നാണ് ആരാധകർ കണ്ടുപിടിച്ച് ചൂണ്ടി കാട്ടുന്ന ഒരു കാര്യം.

താരസമ്പന്നമായ ഒന്നായിരുന്നു ഭാമയുടെ വിവാഹം. കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിവാഹം നടന്നത്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ക്കായി ഗംഭീരമായ വിവാഹ സത്കാരവും നടത്തി. മലയാളത്തിലെ മിക്ക താരങ്ങളും വിരുന്നില്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here