Home Entertainment മകളെക്കുറിച്ച് വാചാലയായി ഭാമ, ഒരു ഫോട്ടോയെങ്കിലും കാണിച്ചൂടെയെന്ന് ആരാധകർ

മകളെക്കുറിച്ച് വാചാലയായി ഭാമ, ഒരു ഫോട്ടോയെങ്കിലും കാണിച്ചൂടെയെന്ന് ആരാധകർ

51
0
bhama daughter

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് 2007ല്‍ ഒരുക്കിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. ഈ ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ഭാമയ്ക്കായി. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം കൈയ്യടി വാങ്ങി. അന്യ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

മാർച്ച് 12നാണ് നടി ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്.. കഴിഞ്ഞ വർഷമായിരുന്നു ഭാമയുടെ വിവാഹം. താരസമ്പന്നമായ ഒന്നായിരുന്നു ഭാമയുടെ വിവാഹം. കോവിഡ് വ്യാപനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിവാഹം നടന്നത്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ക്കായി ഗംഭീരമായ വിവാഹ സത്കാരവും നടത്തി. മലയാളത്തിലെ മിക്ക താരങ്ങളും വിരുന്നില്‍ പങ്കെടുത്തിരുന്നു.

ഇപ്പോളിതാ മകളെക്കുറിച്ച് വാചാലയാവുകയാണ് താരം. മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” ഭാമ കുറിച്ചു. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. മകളുടെ ഫോട്ടോ കാണണമെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here