Home Malayalam കഴിഞ്ഞ സീസണില്‍ 12 കോടി, ഇന്ന് 18 കോടി! ബിഗ് ബോസില്‍ പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍

കഴിഞ്ഞ സീസണില്‍ 12 കോടി, ഇന്ന് 18 കോടി! ബിഗ് ബോസില്‍ പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍

40
0
mohanlal bigboss

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലിന്റെ പ്രതിഫലം പുറത്ത് വന്നു. ബിഗ് ബോസിന്റെ അവതാരകനാണ് താരം. കഴിഞ്ഞ സീസണില്‍ 12 കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. എന്നാല്‍ ബിഗ് ബോസ് സീസണ്‍ മൂന്നില്‍ താരത്തിന്റെ പ്രതിഫലം 18 കോടിയാണെന്നാണ് ലഭിക്കുന്ന വിവരം.

സ്‌റ്റൈലിഷ് മേക്കോവറിലാണ് മോഹന്‍ലാല്‍ ഇത്തവണ ഷോയില്‍ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ സ്‌റ്റൈലിംഗ് ചെയ്യുന്നത്. മിനിമല്‍ ക്ലാസിക് മുതല്‍ ബൊഹീമിയന്‍, ജാപ്പാനീസ് ഫാഷന്‍ എലമെന്റുകള്‍ വരെയുള്ള വ്യത്യസ്ത സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നുണ്ടെന്ന് ലഭിക്കുന്ന വിവരം.

ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് ഏഷ്യാനെറ്റ് ചാനലില്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംപ്രേക്ഷണം ചെയ്യും. 18 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ്സില്‍ മത്സരിക്കുക. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടന്‍ നോബി മാര്‍ക്കോസ്, ഡി ഫോര്‍ ഡാന്‍സിന്റെ ടൈറ്റില്‍ വിന്നറായ റംസാന്‍ മുഹമ്മദ് എന്നിവര്‍ ഇത്തവണത്തെ ബിഗ് ബോസിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗായത്രി അരുണ്‍, രഹ്ന ഫാത്തിമ, ആര്‍ജെ കിടിലം ഫിറോസ്, ആര്യ ദയാല്‍, സാജന്‍ സൂര്യ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here