Home Entertainment ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം കേട്ടാൽ കണ്ണുതള്ളും

ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം കേട്ടാൽ കണ്ണുതള്ളും

72
0

ഇന്ത്യയിൽ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്നു എന്നതിലുപരി ഏറ്റവും വലിയ മുതൽ മുടക്കുള്ള ഷോ യും ബിഗ് ബോസ് ആണ്. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവമായി ഷോ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽ മൂന്നാമതൊരു സീസൺ വൈകാതെ വരുമെന്നുള്ള പ്രഖ്യാപനം വന്നതോടെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

ബിഗ് ബോസിന്റെ മലയാളം പതിപ്പ് വീണ്ടുമെത്തുന്നു. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പാണ് എത്തുന്നത്. രണ്ട് സീസണിന്റെയും അവതാരകനായിരുന്ന മോഹൻലാൽ തന്നെയാണ് ബിഗ് ബോസ് 3ാം സീസണിന്റെയും അവതാരകൻ. മോഹൻലാൽ തന്നെയാണ് ബിഗ് ബോസ് മൂന്നാം സീസൺ വരുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചത്.ബിഗ് ബോസിന്റെ സീസണുകൾ കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. കൊവിഡിനെ തുടർന്ന് ബിഗ് ബോസ് രണ്ടാം സീസൺ ഇടയ്ക്ക് വെച്ച് നിർത്തുകയായിരുന്നു.

റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്നു എന്നതിലുപരി ഏറ്റവും വലിയ മുതൽ മുടക്കുള്ള ഷോ യും ബിഗ് ബോസ് ആണ്. ഇതിലെ അവതാരകനായ താരങ്ങൾ വാങ്ങുന്ന പ്രതിഫലം തന്നെ കോടികളാണ്. സൽമാൻ ഖാനെ അപേക്ഷിച്ച് മറ്റ് താരങ്ങളെല്ലാം വളരെ കുറച്ച് പ്രതിഫലമാണ് വാങ്ങാറുള്ളത് എന്നാണ് വാർത്തകൾ.പിങ്ക്‌വില്ല പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒരു ആഴ്ചയിലെ രണ്ട് എപ്പിസോഡിനായി പതിമൂന്ന് കോടിയോളം വാങ്ങി സൽമാൻ ഒരു സീസണിൽ 200 കോടിയോളം പ്രതിഫലം സ്വന്തമാക്കുന്നുണ്ടെന്നാണ്. 2018 ൽ 165 കോടിയായിരുന്നെങ്കിൽ പിന്നീടത് കൂട്ടിയെന്നും ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകളുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് സൽമാനാണ്.

തമിഴിൽ നടൻ കമൽ ഹാസനാണ് കഴിഞ്ഞ നാല് സീസണുകളിലും ബിഗ് ബോസ് അവതാരകനായത്. ബിഗ് ബോസ് തമിഴിലൂടെ പതിനഞ്ച് കോടിയോളം കമൽ ഹാസൻ വാങ്ങുന്നുണ്ടെന്നാണ് ഗോസിപ്പുകൾ. എന്നാലിത് ആദ്യ സീസണിലേത് ആണെന്നും പിന്നീട് അദ്ദേഹത്തിന് 18 കോടി വരെ കിട്ടുന്നുണ്ടെന്നും സൂചനകളുണ്ട്. തെന്നിന്ത്യയിൽ ശ്രദ്ധേയമായ മറ്റൊരു ബിഗ് ബോസ് തെലുങ്കിലേത് ആണ്. നാഗർജുന അവതാരകനായിട്ടെത്തുന്ന ഷോ യിൽ കഴിഞ്ഞ നാളുകളിൽ നടി സാമന്തയാണ് അവതാരക. നാഗർജുനയ്ക്ക് ചില അത്യാവശ്യ കാര്യങ്ങൾ വന്നതോടെ മരുമകൾ കൂടിയായ നടി സാമന്തയെ ബിഗ് ബോസിലേക്ക് വിടുകയായിരുന്നു. സാമന്തയ്ക്ക് ഒരു എപ്പിസോഡിന് 2 കോടിയോളം പ്രതിഫലം കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കന്നഡയിൽ കിച്ച സുദീപിന് അഞ്ച് കോടിയാണെന്നും പറയപ്പെടുന്നു.