Home Entertainment മക്കള്‍ രണ്ടും ആദ്യഭര്‍ത്താവിനൊപ്പം; ദയ അശ്വതി വീണ്ടും വിവാഹിതയായി, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

മക്കള്‍ രണ്ടും ആദ്യഭര്‍ത്താവിനൊപ്പം; ദയ അശ്വതി വീണ്ടും വിവാഹിതയായി, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

191
0
daya aswathy marriage

ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദയ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, താരത്തിന്‍്റെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ദയ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പിന്നാലെ ആശംസ അറിയിച്ച്‌ നിരവധി പേരാണ് രംഗത്ത് വന്നത്. ദയ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തുവന്ന വിവാഹ വാര്‍ത്തയും വിശ്വസിക്കാന്‍ പറ്റുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

‘എന്റെ വീട് മുണ്ടൂരാണ്. വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭര്‍ത്താവിന്റെ പേര് ബാബു. രണ്ട് ആണ്‍കുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭര്‍ത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിരിഞ്ഞശേഷം അയാള്‍ വേറെ വിവാഹം കഴിച്ചു. പിന്നെ ഞാന്‍ എന്തിനാണ് കാത്തിരിക്കുന്നത്? – ദയ അശ്വതി വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here