Home Entertainment ബി​ഗ് ബോസ് മൂന്നാം സീസൺ ഉടൻ, മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്ത്

ബി​ഗ് ബോസ് മൂന്നാം സീസൺ ഉടൻ, മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്ത്

153
0

ബിഗ് ബോസ് മൂന്നാം സീസൺ ഫെബ്രുവരി 3ാം ആഴ്ച തുടക്കമാകും. മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ബോസ് മലയാളത്തിലെ മൂന്നാം സീസൺ ഫെബ്രുവരി പകുതിയോടെ സംരക്ഷണം ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിപ്പുകൾ ഉണ്ടായിരുന്നു. മൂന്നാം പതിപ്പ് കൊച്ചിയിൽ ചിത്രീകരിക്കാനായിരുന്നു ആലോചന, എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ചെന്നൈയിൽ തന്നെ നടക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്. തമിഴ് ബിഗ് ബോസ്സിൻ്റെ സെറ്റിൽ തന്നെയാകും മലയാളവും ഷൂട്ട് ചെയ്യുക. ആറാട്ട് എന്ന ചിത്രത്തിലെ ചിത്രീകരണം പൂർത്തിയാക്കിയ ഉടൻ മോഹൻലാൽ ബിഗ് ബോസ് സെറ്റിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പലപേരുകളും മത്സരാർഥികളുടെ പട്ടികയിൽ നിരന്നു വരുന്നുണ്ട്. ഇതുവരെ ചർച്ചയിൽ വരാത്തവർ ആയിരിക്കും മത്സരാർത്ഥികൾ എന്നും പറയുന്നുണ്ട്. സിനിമാതാരങ്ങൾ അടക്കമുള്ളവർ ഷോയിൽ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. കഴിഞ്ഞ സീസണുകളിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾ തന്നെ ഒരുപാട് പേരുകൾ ഇതിനോടകം നിർദ്ദേശിച്ചു കഴിഞ്ഞു. 16 മത്സരാർത്ഥികൾ ആകും ഈ സീസണിൽ ഉണ്ടാവുക എന്ന് റിപ്പോർട്ടുകൾ വന്ന ഉടൻ തന്നെ ആരൊക്കെയാണെന്ന് അറിയാൻ ആകാംഷയിലാണ് ആരാധകർ. 16 മത്സരാർത്ഥികളിൽ പല മേഖലയിൽ നിന്ന് പല പ്രമുഖരാണ് വരുന്നത്.

ഇന്ത്യയിൽ ഏറ്റവും അധികം റേറ്റിങ്ങ് ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ടിക്ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ ഡെവിൾ കുഞ്ചു, ഹെലൻ ഓഫ് സ്പാർട്ട, മലയാളത്തിലെ നടി അർച്ചന കവി, നടൻ മനോജ് കുമാറും ഭാര്യ ബീന ആൻറണിയും തുടങ്ങി രാഷ്ട്രീയത്തിൽ തന്നെ പിസി ജോർജ് വരെ വേണം എന്നാണ് പ്രേക്ഷകരുടെ മുൻപുണ്ടായിരുന്ന മത്സരാർത്ഥികളുടെ ആഗ്രഹം. എന്നാൽ ഇവരിൽ ആരൊക്കെ മൂന്നാം സീസണിൽ കാണുമെന്ന് ഇവർ പറഞ്ഞിട്ടില്ല. ചിലരുടെ പേര് വന്നപ്പോൾ തന്നെ ഞങ്ങൾ ഇതിലേക്ക് ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞു. മിനിസ്ക്രീൻ പ്രേക്ഷകരുടെ താരം അനുമോൾ വരെ ബിഗ്ബോസ് ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനു പ്രേക്ഷകപ്രീതി നേടി തുടങ്ങിയത്. അതേ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തങ്കച്ചനും ബിഗ് ബോസിലേക്ക് വരുന്നു എന്ന് വാർത്തയുണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ കോളിളക്കം സൃഷ്ടിച്ച ഒരു മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ. അദ്ദേഹം ചില പേരുകൾ നിർദേശിച്ചിട്ടുണ്ട്. നടി മായാവിശ്വനാഥ്, നടൻ മനോജ് കുമാർ, വ്ളോഗർ ശരത് പരമേശ്വരൻ, മല്ലു ടോക്സ് ഫെയിം രേവതി എന്നിവർ ഉണ്ടാകണമെന്നാണ് രജിതകുമാര പ്രതികരിച്ചിരിക്കുന്നത്. ഫുക്രുൻ്റെ അഭിപ്രായത്തിൽ ഫുക്രുനെ ട്രോളിയ അർജുൻ ഉണ്ടാവണം എന്നാണ് അഭിപ്രായം. നടൻ സന്തോഷ് പണ്ഡിറ്റ്, പിസി ജോർജ്, ബോബി ചെമ്മണ്ണൂർ, നടി അനാർക്കലി മരയ്ക്കാർ, കരിക്കുന്ന വെബ് സീരീസിലെ ജോർജ് എന്ന കഥാപാത്രം ചെയ്യുന്ന അനൂ കെ അനിയൻ, നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ചക്കപ്പഴം എന്ന സീരിയൽ കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അർജുൻ സോമശേഖർ, അതേ സീരിയലിലെ സുമേഷ് എന്ന കഥാപാത്രം ചെയ്യുന്ന മുഹമ്മദ് റാഫി, 2020 ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡിലെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ച കനികുസൃതി, ആർ ജെ മാത്തുക്കുട്ടി അങ്ങനെ നിരവധിയാണ് ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളുടെ പട്ടികയിൽ ഇടം പിടിച്ചവർ.

LEAVE A REPLY

Please enter your comment!
Please enter your name here