Home Entertainment നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു എന്റെ ചിന്ത, ഭാഗ്യലക്ഷ്മി

നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു എന്റെ ചിന്ത, ഭാഗ്യലക്ഷ്മി

73
0
Bhagyalakshmi

മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി. ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ മത്സാരാര്‍ത്ഥിയുമായിരുന്നു താരം. ഒരു കാലത്ത് സൂപ്പര്‍ താരമായിരുന്നു ഭാഗ്യ ലക്ഷ്മി. ശോഭന എന്ന നായികയെ മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ പ്രധാന പങ്കുവഹിച്ചത് ഭാഗ്യ ലക്ഷ്മിയുടെ ശബ്ദം കൂടിയായിരുന്നു.

തന്റെ കരിയറിന്റെ തുടക്ക കാലത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഭാഗ്യ ലക്ഷ്മി. താന്‍ ആദ്യമായി സുമലതയ്ക്ക് വേണ്ടിയാണു ശബ്ദം നല്‍കിയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒരു വിവാഹമൊക്കെ കഴിച്ചു ഒതുങ്ങികൂടുന്ന വീട്ടമ്മയായി ജീവിതം തുടരാനായിരുന്നു തന്റെ ആദ്യകാലത്തെ തീരുമാനം.- തന്റെ പൂര്‍വ്വകാല സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.

ഞാന്‍ ഒരു നായികയ്ക്ക് ആദ്യമായി ശബ്ദം നല്‍കിയത് ‘കോളിളക്കം’ എന്ന സിനിമയില്‍ സുമലതയ്ക്ക് വേണ്ടിയാണ്. എനിക്ക് അന്ന് പത്തൊന്‍പത് വയസ്സ് മാത്രമാണ് പ്രായം. ഡബ്ബിംഗ് ഒരു പ്രൊഫഷന്‍ ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴും എന്റെ ചിന്ത നല്ലൊരു കല്യാണമൊക്കെ കഴിച്ചു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു. ഇനി ഞാന്‍ സിനിമയെ ചെയ്യുന്നില്ല എന്ന് കരുതി ഇരിക്കുമ്‌ബോഴാണ് എന്റെ മുന്നില്‍ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമ വരുന്നത്. ഡബ്ബിംഗ് വളരെ നിസാരമായി കണ്ടിരുന്ന എന്നെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്ന ചിത്രമായിരുന്നു അത്. ആ എക്‌സിപീരിയന്‍സ് ആയിരുന്നു തുടര്‍ന്നങ്ങോട്ടുള്ള എന്റെ ബലം. ഭാഗ്യലക്ഷ്മി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here