Home Malayalam വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല, ചാർമി

വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല, ചാർമി

120
0
charmi kaur marriage

തെന്നിന്ത്യയുടെ പ്രീയപ്പെട്ട നടിയാണ് ചാർമി കൗർ. 2002 ൽ നീ തൊടു കാവലി എന്ന തെലുങ്കു സിനിമയിലൂടെയാണ് ചാർമി കൗർ തന്റെ കരി്യറിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ മുജെ ദോസ്തി കരോഗി എന്ന ഹിന്ദി ചിത്രത്തിലും, കാതൽ അഴിവതില്ലൈ എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു. 2002 ൽ തന്നെയാണ് ചാർമി കൗർ മലയാള സിനിമയിലും അഭിനയിയ്ക്കുന്നത്. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം ആയിരുന്നു ചാർമിയുടെ ആദ്യ മലയാള ചിത്രം.

ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല,നടി ചാർമിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് നടി നിലപാട് വ്യക്തമാക്കിയത്. കുറച്ചുനാളുകളായി ചാർമിയുടെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ ഏറെ സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല

അറുപതിലധികം സിനിമകളിൽ ചാർമി കൗർ അഭിനയിച്ചിട്ടുണ്ട്. അവയിൽ കൂടുതലും തെലുങ്കു ചിത്രങ്ങളായിരുന്നു. കൂടാതെ അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നഡ, ഹിന്ദി ഭാഷകളിലെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മൂന്നു സിനിമകളിലാണ് അഭിനയിച്ചത്. കാട്ടുചെമ്പകത്തിനു ശേഷം 2010 ലാണ് പിന്നീട് ചാർമി മലയാള സിനിമയിലേയ്ക്ക് വരുന്നത്. ദിലീപിന്റെ നായികയായി ആഗതൻ എന്ന സിനിമയിലാണ് അവർ അഭിനയിച്ചത്. അതിനുശേഷം 2012 ൽ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന സിനിമയിൽ ചാർമി അഭിനയിച്ചു. സംവിധായകൻ പുരി ജഗന്നാഥുമായി ചേർന്ന് പുരി കണക്ട് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച ചാർമി കൗർ ആറ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here