Home Malayalam സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രവുമായി ചെമ്പൻ വിനോദ്, മച്ചാനെ, ഇത് പോരെ അളിയാ എന്ന് വിനയ് ഫോർട്ട്

സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രവുമായി ചെമ്പൻ വിനോദ്, മച്ചാനെ, ഇത് പോരെ അളിയാ എന്ന് വിനയ് ഫോർട്ട്

64
0
chemban vinod with sunny leone

മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള ചെമ്പൻ വിനോദ് കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്.തുടർന്ന് ആമേൻ,ഈമയൗ,ജല്ലിക്കട്ട്,പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐഎഫ്‌എഫ്‌ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റിൽ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ച ഒന്നാണ്.

ഇപ്പോളിതാ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. സണ്ണി ലിയോണിനോടൊപ്പം, എ ഗുഡ് സോൾ എന്നാണ് ചെമ്പൻ കാപ്ഷൻ നൽകിയിരിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോക്ക് കമന്റുകളുമായെത്തുന്നത്. മറ്റുള്ളവർ ഇമോജിയും മറ്റും കൊണ്ട് ക്യാപ്‌ഷൻ നൽകിയപ്പോൾ ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നാണ് വിനയ് കുറിച്ചിരിക്കുന്നത്

ഇക്കിഗായ് മൂവീസിൻറെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരൊരുമിച്ച് നിർ‍മ്മിക്കുന്ന ഷീറോ എന്ന മലയാളം ചിത്രത്തിലാണ് സണ്ണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here