Home Entertainment നമ്മൾ സഹോദരിമാരാണോയെന്ന് പലരും ചോദിക്കുന്നു നിത്യാ ദാസിന് ജന്മദിന ആശംസയുമായി മകൾ

നമ്മൾ സഹോദരിമാരാണോയെന്ന് പലരും ചോദിക്കുന്നു നിത്യാ ദാസിന് ജന്മദിന ആശംസയുമായി മകൾ

115
0
daughter wishes birthday to nithya das

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ൽ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പർ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയിൽ ഉയർന്നിരുന്നു.ദിലീപ്-ഹരിശ്രീ അശോകൻ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടൻ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്

വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില സീരിയലുകളിൽ സജീവമായിരുന്ന നിത്യ മകൻറെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിൻറെ ജനനം. ഫ്ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകൾ നൈന വിദ്യാർത്ഥിനിയാണ്.

ഇപോഴിതാ നിത്യാ ദാസിന് ജന്മദിന ആശംസകൾ നേർന്ന് മകൾ പങ്കുവെച്ച ഫോട്ടോകളാണ് ഇപോൾ ചർച്ചയാകുന്നത്. ജന്മദിനാശംസകൾ മമ്മ. ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങൾ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മൾ സഹോദരിമാരാണോ എന്ന് ചോദിക്കുന്നുവെന്നാണ് മകൾ നൈന എഴുതിയിരിക്കുന്നത്. നിരവധിപ്പേരാണ് നിത്യക്ക് ആശംസയുമായെത്തിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here