Home Entertainment വിവാഹ വാർഷികം ആഘോഷിച്ച് ദീപക് ദേവ്, ആശംസകളുമായി സം​ഗീത പ്രേമികൾ

വിവാഹ വാർഷികം ആഘോഷിച്ച് ദീപക് ദേവ്, ആശംസകളുമായി സം​ഗീത പ്രേമികൾ

140
0
deepak dev wedding anniversary

ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്ക് സുപരിചിതനാണ്. ദുബായിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് ദീപക് കർണ്ണാടിക് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തുടർന്ന് എ ആർ റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം എം ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥൻമാരുടെ കൂടെ പ്രവർത്തിച്ചു. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവർ ചെന്നെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

ഇപ്പോളിതാ പത്തൊമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ദീപകും ഭാര്യയും. വിവാഹ നാളിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ‘It’s been 19 years’ എന്നു ദീപക് കുറിച്ചത്. നിരവധി പേരാണ് ദീപക്കിനും ഭാര്യ സ്മിതയ്ക്കും ആശംസകളുമായി എത്തുന്നത്. ദേവികയും പല്ലവിയുമാണ് ദീപക്–സ്മിത ദമ്പതികളുടെ മക്കൾ.

ദീപക് ദേവിന്റെ കുട്ടിക്കാലം ദുബായിലായിരുന്നു . അപ്പോഴേ സംഗീതത്തോട് വലിയ താത്പര്യമായിരുന്നു .പതിനഞ്ചാമത്തെ വയസു മുതൽ അച്ഛൻ വാങ്ങിത്തന്ന കീബോർഡിൽ ഫ്‌ളോപ്പി ഡിസ്‌ക് ഉപയോഗിച്ച് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തു തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here