Home Malayalam ദേവാസുരത്തിലെ ഭാനുമതിയുടെ അനുജത്തി ശാരദ ഇപ്പോൾ ഇവിടെയാണ്

ദേവാസുരത്തിലെ ഭാനുമതിയുടെ അനുജത്തി ശാരദ ഇപ്പോൾ ഇവിടെയാണ്

134
0

മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹീറോയിസ്റ്റിക് ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് ദേവാസുരം. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി തകർത്താടിയ ചിത്രം ഇന്നും ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതു.ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്കെല്ലാം അതൊരു കരിയർ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, കൊച്ചിൻ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

ചിത്രത്തിൽ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. എന്നാൽ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ എത്തുന്നത്.എന്നാൽ ഇപ്പോൾ ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു. ദേവാസുരത്തിൽ രേവതിയുടെ സഹോദരി ശാരദയെ അവതരിപ്പിച്ചത് സീതയായിരുന്നു. അബ്ദുൾ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയിൽ കഴിയുകയാണ് താരമിപ്പോൾ. വിവാഹ ശേഷം മതം മാറുകയായിരുന്നു താരം.

യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലിൽ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്.മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം പറയുന്നു.ചെന്നൈ തായ് സത്യ മെട്രിക്കുലേഷൻ സ്‌കൂളിൽ ഒരേ സ്‌കൂളിൽ ഒരേ വർഷം പഠിച്ചവരാണ് ഞങ്ങൾ. എന്നാൽ പഠനശേഷം പരസ്പരം കണ്ടില്ല. നാലുവർഷം മുൻപാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാൽ പ്രണയമല്ല.എന്റെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്നുവർഷം മുമ്പ് വിവാഹം ന .ഭർത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുൻപേ തോന്നി. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് താരം പറയുന്നു.

ബേബി ശാലിനിയോടൊപ്പം. ഓണത്തുമ്പിക്ക് ഒരൂഞ്ഞാലിൽ ഭരത് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. ലാലേട്ടന്റെ ഉണരൂവിലും ബാലതാരം. വളർന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം.എന്റെ നൃത്ത ഗുരു ശ്യാമളയും സീമ ആന്റിയും സുഹൃത്തുക്കളാണ്. സീമ ആന്റിയാണ് ശശി സാറിന്റെ അടുത്ത് പേര് നിർദ്ദേശിക്കുന്നത്. ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്. സീത പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here