Home Malayalam കരള്‍ നുറുങ്ങുന്ന വേദനയിലും ക്യാന്‍സറിനെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ ഏട്ടന്‍, നന്ദുവിനെ കുറിച്ച് ധനുഷ

കരള്‍ നുറുങ്ങുന്ന വേദനയിലും ക്യാന്‍സറിനെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ ഏട്ടന്‍, നന്ദുവിനെ കുറിച്ച് ധനുഷ

151
0

കാന്‍സറിനോട് പോരാടുന്ന യുവാക്കളില്‍ ഒരാളാണ് നന്ദു മഹാദേവ. കഠിന വേദനകള്‍ക്കിടയിലും പുഞ്ചിരിയോടെ നേരിടുകയാണ് നന്ദു. ക്യാന്‍സര്‍ ബാധിച്ച് ഒരു നന്ദുവിന്റെ ഒരു കാല്‍ നഷ്ടമായി. പിന്നീട് ശ്വാസ കോശത്തെയാണ് മഹാവ്യാധി പിടിപെട്ടത്. ഇപ്പോള്‍ അതും കഴിഞ്ഞ് കരളിനെ ബാധിച്ചിരിക്കുകയാണ് ക്യാന്‍സര്‍. എന്നാല്‍ ഈ കഠിന വേദനകള്‍ക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുകയാണ് നന്ദു.

ഇപ്പോള്‍ നന്ദുവിനെ കുറിച്ച് ധനുഷ എന്ന പെണ്‍കുട്ടി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. കാലിലും, ശ്വാസകോശത്തിനും ബാധിച്ച ക്യാന്‍സര്‍ ഒടുവില്‍ കരളിനെയും കവര്‍ന്നെടുത്ത് കഴിഞ്ഞു. അതിജീവനത്തിന്റെ കരുത്തുറ്റ പോരാളിയായ ഏട്ടന്‍ ഇതും അതിജീവിക്കും .എല്ലാ വേദനകളെയും പ്രശ്‌നങ്ങളെയും തന്റെ പോസറ്റീവ് മനസ്സ് കൊണ്ട് തോല്പിക്കാന്‍ കഴിയും എന്ന് ലോകത്തെ പഠിപ്പിച്ച എന്റെ ഏട്ടന്‍.-ധനുഷ ഫേസ്ബുക്കില്‍ കുറിച്ചു.

ധനുഷയുടെ കുറിപ്പ്, എന്റെ കൂടെപ്പിറപ്പ് എന്റെ ഏട്ടനെ അങ്ങനെ പറയാന്‍ ആണ് എനിക്ക് ഇഷ്ടം, ഇന്ന് എന്റെ നന്ദുഏട്ടനെ കാണാന്‍ പോയിരുന്നു… കരള്‍ നുറുങ്ങുന്ന വേദനയിലും ക്യാന്‍സറിനെ പുഞ്ചിരിയോടെ നേരിടുന്ന എന്റെ ഏട്ടന്‍ .. കാലിലും, ശ്വാസകോശത്തിനും ബാധിച്ച ക്യാന്‍സര്‍ ഒടുവില്‍ കരളിനെയും കവര്‍ന്നെടുത്ത് കഴിഞ്ഞു. അതിജീവനത്തിന്റെ കരുത്തുറ്റ പോരാളിയായ ഏട്ടന്‍ ഇതും അതിജീവിക്കും .എല്ലാ വേദനകളെയും പ്രശ്‌നങ്ങളെയും തന്റെ പോസറ്റീവ് മനസ്സ് കൊണ്ട് തോല്പിക്കാന്‍ കഴിയും എന്ന് ലോകത്തെ പഠിപ്പിച്ച എന്റെ ഏട്ടന്‍ ??.ലേഖ അമ്മയുടെ സ്‌നേഹത്തെ കുറിച്ച് പറയാതെ വയ്യ. എന്റെ അമ്മ ആണ്?എന്നും സ്‌നേഹം ??

LEAVE A REPLY

Please enter your comment!
Please enter your name here