Home Entertainment ചിതക്കു നിന്റെ മകൻ തീ കൊളുത്തുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ പലകാര്യങ്ങളും മിന്നിമാഞ്ഞു, ജോൺ

ചിതക്കു നിന്റെ മകൻ തീ കൊളുത്തുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ പലകാര്യങ്ങളും മിന്നിമാഞ്ഞു, ജോൺ

96
0
Dhanya Mary Varghese

മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം സീതാകല്യാണത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്. ഭർത്താവ് ജോണും മിനിസ്ക്രീനിൽ സജീവമാണ്. 2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്. മിക്ക വിശേഷങ്ങളും ആരാധകരുമായി ഷെയർ ചെയ്യാറുള്ള ജോൺ ഇപ്പോൾ വളരെ ഇമോഷണലായ ഒരു കുറിപ്പാണു പങ്കിട്ടിരിക്കുന്നത്.

ജോണിന്റെ കുറിപ്പിങ്ങനെ,

ഏഴാം ക്ലാസ്സു മുതൽ ഒരുമിച്ചു സ്കൂളിൽ പോകുന്നതും തോട്ടിൽ മീൻ പിടിച്ചതും സ്കൂൾ വിട്ടു വരുന്ന വഴിക്കു വഴിവക്കിലെ വീടിന്റെ മതിലിൽ കയറി ലവലോലിക്കയും ചാമ്പക്കയും പറിക്കുന്നത്. നമുക്ക് മാത്രം ഉണ്ടായിരുന്ന ബിഎസ്എ ഫോട്ടോൺ മത്സരിച്ച് കയറ്റം ചവിട്ടി കയറുന്നതും, ഗ്ളാസ് പീസ് വാങ്ങി,ടാർ വാങ്ങി ഉരുക്കി ഒട്ടിച്ചു ഫിഷ് ടാങ്ക് ഉണ്ടാക്കി സാരിവാലനും ഗപ്പിയും വളർത്തിയത്.ആദ്യമായി ആംപ്ലിഫയർ ഉണ്ടാക്കി സ്‌പീക്കർ കലത്തിൽ ചരിച്ചു വച്ചു പാട്ടുകേട്ട് ഒരുമിച്ചു ഒരു കട്ടിലിൽ കിടന്നുറങ്ങിയിട്ടുള്ളതും. ആകുളം സ്വിംമിങ് പൂളിൽ വീട്ടുകാരറിയാതെ നീന്താൻ പോയതും.ടിവി ആന്റിന ട്യൂൺ ചെയ്തു ലീക്ക് ആയ കേബിൾ സിഗ്നൽ പിടിച്ചു ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ MTV കണ്ടത്. സൈക്കിൾ മാറി ബൈക്ക് വാങ്ങിയപ്പോൾ വീണ്ടും നമുക്ക് ഒരേ ബൈക്ക് വാങ്ങി RX 135 5 സ്പീഡ് വാങ്ങിയത്.

അതിൽ ചുറ്റിയിട്ടുള്ളത്. ഒടുവിൽ കാർ വാങ്ങിയപ്പോൾ അതും നിന്റെ കൈകൊണ്ടു നീ വർക്ക് ചെയ്തിരുന്ന ജിയോ മോട്ടോഴ്സിൽ നിന്നും ലാൻസറും പിന്നെപജേറോയും. അങ്ങനെ എന്തെല്ലാം എന്തെല്ലാം കാര്യങ്ങൾ. നിന്റെ ചിതക്കു നിന്റെ മകൻ തീ കൊളുത്തുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ മിന്നിമാഞ്ഞു.മേൽ പറഞ്ഞതിൽ മറ്റിറീലിസ്റ്റിക് ആയ എല്ലാം എനിക്കു നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ ഒന്നും പറയാതെ നീയും പോയി. ഇനി ആകെയുള്ളത് ഒരു ആയുഷ്കാലം മുഴുവൻ ഓർക്കാനായി നീ എന്ന സുഹൃത്തിനോടൊപ്പമുണ്ടായിരുന്ന നല്ല കുറേ നാളുകൾ. അതെന്നുമുണ്ടാവും ഗുഡ്ബൈ ഡിയർ ഫ്രണ്ട് അല്ല അളിയാ.

LEAVE A REPLY

Please enter your comment!
Please enter your name here