ദിലീപ്-കാവ്യ മാധവന് ദമ്ബതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഫൊട്ടോ വളരെ വിരളമായേ പുറത്തുവരാറുളളൂ. മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിനോട് ദിലീപിന് താല്പര്യമില്ലെന്നാണ് അടുപ്പമുളളവര്‍ പറയുന്നത്. അടുത്തിടെ ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിര്‍ഷായുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരം എത്തിയിരുന്നു. അന്നും മകള്‍ മീനാക്ഷി ദിലീപിനൊപ്പമുണ്ടായിരുന്നുവെങ്കിലും മഹാലക്ഷ്മി ഇല്ലായിരുന്നു.
ഇപ്പോഴിതാ, മഹാലക്ഷമിയുടെ ഒരു ഫൊട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മകളെ കയ്യിലെടുത്തു നില്ക്കുന്ന ദിലീപാണ് ഫൊട്ടോയിലുളളത്. തൊട്ടടുത്തായി കാവ്യയുമുണ്ട്. പക്ഷേ ഫൊട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം കാണാനാവില്ല. എവിടെ വച്ചാണ് ചിത്രം പകര്‍ത്തിയതെന്ന വിവരം ലഭ്യമല്ല.
ഏറെ മാസങ്ങള്‍ക്കുശേഷം മഹാലക്ഷ്മിയുടെ ഫൊട്ടോ കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ദിലീപിന്റെയും കാവ്യയുടെയും ആരാധകര്‍. എങ്കിലും മഹാലക്ഷ്മിയുടെ മുഖം കാണാന്‍ കഴിയാത്തതിലുളള നിരാശയും ആരാധകര്‍ കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അതുപോലെ മീനാക്ഷി എവിടെയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
View this post on Instagram