Home Entertainment ബി​ഗ് ബോസിലെ ഡിംഭലിന്റെ ചേച്ചി മലയാളി ഹൗസിലെ തീപ്പൊരി

ബി​ഗ് ബോസിലെ ഡിംഭലിന്റെ ചേച്ചി മലയാളി ഹൗസിലെ തീപ്പൊരി

28
0

ഡിംപിൾ ഭാൽ പേരിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ട്, ജീവിതത്തിലും അങ്ങനെ ഉള്ള ആളാണ് എന്ന് സ്വയം പറഞ്ഞുകൊണ്ടാണ് ബി​ഗ് ബോസ് സീസണ‍‍ 3യിലേക്ക് താരം എത്തിയത്. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപിളിന്റെ അച്ഛൻ. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയും. കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്ന ഡിംപൽ ഒരു കാൻസർ സർവൈവർ കൂടിയാണ്. 12-ാം വയസിൽ നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ കാൻസർ വന്നതും അതിൽ നിന്നുള്ള തിരിച്ചുവരവുമൊക്കെയാണ് ഡിപിളന്റെ ജീവിതം മാറ്റിമറിച്ചത്.

മോഡേൺ വസ്ത്രത്തിലാണ് ഡിംപിൾ ബി​ഗ് ബോസിൽ എത്തിയത്. വസ്ത്ര ധാരണത്തെ കുറിച്ചും മറ്റും ഡിപാൽ ഒരു വെല്ലിവിളി ആയിരിക്കും എന്നുള്ള ചർച്ചകൾ സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മുതൽ ഉണ്ടായിരുന്നു. അതെ സംസാരം ബിഗ് ബോസ് വീടിന് ഉള്ളിലും നടന്നു കഴിഞ്ഞു. മണിക്കുട്ടൻ , റംസാൻ മുഹമ്മദ് , നോബി മാർക്കോസ് , അനൂപ് കൃഷ്ണൻ , സായി വിഷ്ണു എന്നിവർക്ക് ഒപ്പം സംസാരിക്കുക ആയിരുന്നു ഡിംപൽ.

ഒരിക്കലും വസ്ത്രങ്ങളെ കുറിച്ച് ഉള്ള അഭിപ്രായം പറയാൻ ആരും വരണ്ട എന്നുള്ള താക്കീത് പുരുഷ മത്സരാർത്ഥികൾക്ക് ടിംപാൽ കൊടുത്തു കഴിഞ്ഞു. ഒരു നിമിഷം എങ്കിലും ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല എന്നുള്ളത് വ്യക്തം. ദേഷ്യപ്പെട്ട് കൊണ്ടുള്ള സംസാരം കേട്ട് മത്സരാർഥികളും ഒരു നിമിഷം പകച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. ബിഗ് ബോസിലെ ചീപ് സെന്റിമെന്റ്‌സിന്റെ കാലം കഴിഞ്ഞു. ഇനി ചുണക്കുട്ടികളുടെ മാമാങ്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here