Home News ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അവൾ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു; അതിന് ശേഷം അവളെന്റെ...

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അവൾ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു; അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു; ഡിംപൽ

209
0

ബി​ഗ് ബോസ് സീസൺ 3യിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരം ഒരു പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിംപലിനെ മലയാളികൾക്ക് അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ്താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ഡിംപൽ ഇതിനോടകം തന്നെ ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്‍സിയും സൈക്കോളജിയിൽ എംഫില്ലും പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾകുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ച് മനസുതുറന്നാണ് ഡിംപൽ.ഡൽഹിയിൽ നിന്ന് എഴാം ക്ലാസിൽ നിന്ന് കട്ടപ്പനയിൽ പഠിക്കാൻ എത്തിയിരുന്നു ഞാൻ. ജൂലിയറ്റ് എര്ടിയാട് സ്‌കൂളിൽ നിന്ന് മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് പഠിക്കാൻ വരുവാണ്. അപ്പോ എനിക്ക് ജൂലിയറ്റിനെ കുറിച്ച് ഒന്നും അറിയില്ല. ഇത്രയും അറിയാം ഇറങ്ങുന്ന സ്‌റ്റോപിൽ നിന്ന് ഏരട്ടിയാടിൽ നിന്നും ശാന്തിഗ്രാം സ്റ്റോപിലാണ് അവൾ ഇറങ്ങുന്നത്.

അത്രയും അറിയാം. അച്ഛനും അമ്മയും അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം. അതല്ലാതെ അവളെ കുറിച്ച് അങ്ങനെ അറിയില്ല. ഞാനും അവളും എഴാം ക്ലാസിൽ എഴ് മാസം കൂടെയുണ്ടായി. ഈ എഴ് മാസത്തില് എനിക്ക് പന്ത്രണ്ട് വയസുണ്ട്. ഒരുമിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്. സ്‌കൂളിൽ നിന്ന് ബസ്സ്റ്റാൻഡിലേക്ക് പോകുന്ന വഴിയ്ക്ക് ശവപ്പെട്ടി ഉണ്ടാക്കുന്ന രണ്ട് കടയുണ്ടായിരുന്നു.എല്ലാ ദിവസവും സ്‌കൂൾ വിട്ട് പോവുമ്പോ ഞങ്ങൾ കാണാറുണ്ട്. അപ്പോ ദിവസവും ഞങ്ങൾ അതിലെ പോവുമ്പോൾ തമാശയായി ഇത് നിനക്കുളളതാണ്, എനിക്കുളളതാണ് എന്നൊക്കെ.പറയുമായിരുന്നു. കുഞ്ഞായിരുന്നതിനാൽ അങ്ങനെ പറയുന്നതിലെ ശരികേടുകളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അന്നേ ദിവസം രണ്ട് രൂപ കൂടുതൽ കൈയ്യിലുണ്ടായിരുന്നു. ഞങ്ങൾക്ക് ജീപ്പിന് പോവാൻ ആഗ്രഹം തോന്നി.

അങ്ങനെ ജീപ്പിൽ കയറി. ഞങ്ങൾക്ക് ചിരി നിർത്താനാകുന്നില്ല. നേരത്തെ പറഞ്ഞ തമാശയുടെ പേരിൽ ചിരി തുടർന്നുകൊണ്ടേയിരുന്നു. അത് ജീപ്പിലുളള ഒരു ചേച്ചി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോ ചേച്ചി ഞങ്ങളെ നോക്കി എന്തോ പിറുപിറുത്തു. . പിന്നാലെ കുറച്ചുകഴിഞ്ഞപ്പോൾ ജൂലിയറ്റിന് നല്ല തലവേദന വന്നു. തുടർന്ന് അവൾ ഛർദ്ദിച്ചു. ജീപ്പിനുളളിൽ ഛർദ്ദിച്ചാൽ വഴക്ക് കിട്ടുമോയെന്ന് ഭയന്നിരുന്നു. പക്ഷേ അതുണ്ടായില്ല. ജീപ്പിലെ ചേട്ടൻമാർക്ക് അവളെ അറിയാമായിരുന്നു. വഴക്കൊന്നും പറഞ്ഞില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി.അവൾ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് എന്നോട് ചോദിച്ചു. അതിന് ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. അപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. അവൾ പോയി. പിന്നീടാണ് അവൾ മരിച്ചെന്ന് ഞാൻ തിരിച്ചറിയുന്നത്.

അന്ന് അവളുടെ വീട്ടിലേക്ക് എന്നെ വീട്ടുകാർ വിട്ടിരുന്നില്ല. അവളുടെ സ്പിരിറ്റ് എന്റെ കൂടെ കൂടൂമെന്ന് പറഞ്ഞു. പിന്നെ ഇരുപത് വർഷത്തിന് ശേഷമാണ് എനിക്ക് അവിടെ പോകാനായത്. ഞാൻ അമ്മയെയും കൂട്ടി അവളുടെ വീട്ടിൽ പോയി. അപ്പോഴാണ് ജൂലിയറ്റിന്റെ ആത്മസുഹൃത്ത് ഞാനായിരുന്നു എന്ന് അറിഞ്ഞത്. സ്‌കൂൾ വിട്ട് വീട്ടിൽ പോയാൽ എന്നെ കുറിച്ച് പറയാൻ അവൾക്ക് നൂറ് നാവായിരുന്നു എന്ന് അമ്മ പറഞ്ഞ് ഞാനറിഞ്ഞു.ഇരുപത് വർഷങ്ങൾക്ക് ശേഷം അവളുടെ അമ്മയ്ക്ക് അറിയേണ്ടിരുന്നത്. എന്തായിരുന്നു ജൂലിയറ്റ് അവസാനമായി പറഞ്ഞത് എന്നാണ്. അവളുടെ മരണ ശേഷം ഫോണിൽ ബന്ധപ്പെട്ടപ്പോഴും ആ അമ്മ അത് ചോദിച്ചിരുന്നു. തന്നെ കെട്ടിപ്പിടിച്ചോട്ടെ എന്നായിരുന്നു അവൾ അവസാനമായി ചോദിച്ചത്. എന്നാൽ അമ്മയുടെ സന്തോഷത്തിന് വേണ്ടി കളളം പറയാമായിരുന്നിട്ടും ആ പ്രായത്തിൽ നിഷ്‌കളങ്കതയുടെ പേരിൽ സത്യമാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോളായിരുന്നെങ്കിൽ ഒരുപക്ഷേ താൻ അങ്ങനെ പറയില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here