Home News ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെയാണ്, ഇപ്പോള്‍ എന്നെ ഏറ്റവും ആവശ്യമുള്ളത് അവര്‍ക്കാണ്’

ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെയാണ്, ഇപ്പോള്‍ എന്നെ ഏറ്റവും ആവശ്യമുള്ളത് അവര്‍ക്കാണ്’

30
0
dimple bhal father

ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളായ ഡിംപൽ ഭാലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. ഡൽഹിയിൽ വച്ചായിരുന്നു സത്യവീർ സിങ് ഭാലിന്റെ അന്ത്യം. പനിബാധിച്ചായിരുന്നു മരണം. ഇപ്പോളിതാ ബി​ഗ് ബോസിൽ നിന്നും പോയതിനുശേഷമുള്ള ആദ്യ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തങ്ങളുടെ വേദനയിൽ പ്രാർഥനയുമായി ഒപ്പം നിന്നവരോടുള്ള നന്ദി അറിയിക്കുകയാണ് വീഡിയോയിൽ ഡിംപൽ. ഇപ്പോൾ, ഞാൻ എൻറെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാർഥനകൾക്കും നിങ്ങൾ ഓരോരുത്തരോടും ഞാൻ നന്ദി അറിയിച്ചേ തീരൂ” എന്ന ക്യാപ്‍ഷനൊപ്പമാണ് വീഡിയോ ഷെയർ ചെയ്തത്

വാക്കുകൾ, നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാൻ എൻറെ സഹോദരിമാർക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ എൻറെ ആവശ്യം അവർക്കാണ്. ഞങ്ങൾക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോർട്ട് ആണ് ഏറ്റവും കൂടുതൽ ആവശ്യം വന്നിരിക്കുന്നത് എന്നു ഞാൻ ചിന്തിച്ചു. പക്ഷേ അതേസമയം എൻറെ കണ്ണീരൊപ്പിയ ഓരോ കുടുംബങ്ങൾക്കും, ഓരോ കുടുംബവും എന്നു ഞാൻ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങൾ തന്ന ആ വാക്കുകൾ ഞാൻ വായിച്ചിരുന്നു. എനിക്കും എൻറെ അച്ഛനും എൻറെ കുടുംബത്തിനും നിങ്ങൾ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാൻ ഈ നിമിഷം ഓർക്കുന്നത്. എല്ലാവർക്കും എൻറെയും കുടുംബത്തിൻറെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാർഥനയും നൽകിയതിന്.

View this post on Instagram

A post shared by Dimpal Bhal (@dimpalbhal)

LEAVE A REPLY

Please enter your comment!
Please enter your name here