Home Entertainment വാക്സിനെടുക്കാനുള്ള സൂചി കണ്ടപ്പോൾ പേടിച്ചു കരഞ്ഞ് ദിയ കൃഷ്ണ

വാക്സിനെടുക്കാനുള്ള സൂചി കണ്ടപ്പോൾ പേടിച്ചു കരഞ്ഞ് ദിയ കൃഷ്ണ

37
0
diya krishna

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി അദ്ദേഹം മാറി. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ഭാര്യ സിന്ധുവും നാല് പെൺമക്കളും യൂട്യൂബ് വീഡിയോകളിലും മറ്റുമായി തിളങ്ങി നിൽക്കുകയാണ്. മൂത്ത മകൾ അഹാന അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തി. താരം നായികയായി തളങ്ങി നിൽക്കുകയാണ്.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.

ഇപ്പോളിതാ വാക്സിനെടുക്കുന്നതിന്റെ വീഡിയോ ആണ് വൈറലാവുന്നത്. പേടിച്ചു കരയുന്ന ദിയയെയാണ് വീഡിയോയിൽ കാണുന്നത്. സൂചിപ്പേടി കാരണം ടെൻഷൻ അടിച്ച് കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ വൈറലായി മാറി. ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനിയും ആശ്വസിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here