മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി പങ്കുവെച്ച ചിത്രങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. നസ്രിയ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാലിന് ഒപ്പമുള്ള ചിത്രമാണ് നസ്രിയ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. ചിത്രം വൈറലായി. ഇതിനിടെ കമന്റുമായി ദുല്‍ഖര്‍ സല്‍മാനുമെത്തി.
ദുല്‍ഖര്‍ ചിത്രത്തിന് നല്കിയ കമന്റ് റൗഡികള്‍ എന്നായിരുന്നു. എന്നാല്‍ ഇതിന് മറുപടി നസ്രിയയും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഇവിടെ അടിച്ചു പൊളിക്കുകയാണ് വേഗം വാ എന്നായിരുന്നു കമന്റ്. താരങ്ങള്‍ കമന്റ് ചെയ്തതോടെ ചിത്രം കൂടുതല്‍ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അമാലിനൊപ്പമുള്ള ചിത്രം നസ്രിയ പങ്കുവെച്ചത്. എന്ന് അമ്മു എന്നായിരുന്നു ചിത്രത്തിന് നസ്രിയ നല്‍കിയിരുന്ന ക്യാപ്ഷന്‍. നിമിഷം നേരംകൊണ്ട് ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ ഇരുവരും എവിടെ നിന്നുള്ള ചിത്രമാണ് ഇതെന്ന് വ്യക്തമാല്ല. ഇരുവരും ചിത്രത്തില്‍ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
ദുല്‍ഖറും ഭാര്യ അമാലുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്ക് ഉള്ളത്. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷങ്ങളില്‍ ഒക്കെ നസ്രിയ സ്ഥിരം സാന്നിധ്യമാണ്. ദുല്‍ഖര്‍ കുഞ്ഞി എന്നാണ് നസ്രിയയെ വിളിക്കുന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ താരം വീണ്ടും ചിത്രങ്ങളില്‍ സജീവമാവുകയാണ്. നാനിക്ക് ഒപ്പമുള്ള തെലുങ്ക് ചിത്രമാണ് നസ്രിയയുടെ പുതിയ പ്രോജക്ട്.