Home Malayalam ദൃശ്യം 3 ക്ലൈമാക്‌സ് കയ്യിലുണ്ട്, ലാലേട്ടനും ഇഷ്ടപ്പെട്ടു; മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് ജിത്തു

ദൃശ്യം 3 ക്ലൈമാക്‌സ് കയ്യിലുണ്ട്, ലാലേട്ടനും ഇഷ്ടപ്പെട്ടു; മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കണമെന്ന് ജിത്തു

148
0
Jeethu Joseph

ദൃശ്യം 2 പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത ഭാ​ഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് മുറുകുന്നത്. ഇപ്പോഴിതാ ദൃശ്യം 3യുടെ സാധ്യതകള്‍ തുറന്നിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. മൂന്നാം ഭാ​ഗത്തിനുവേണ്ട ക്ലൈമാക്സ് കൈയിലുണ്ടെന്നും അടുത്ത ഭാ​ഗത്തിനായി ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നുമാണ് ജിത്തു പറഞ്ഞത്.

“ദൃശ്യം 3ന്റെ ക്ലൈമാക്‌സ് എന്റെ കയ്യിലുണ്ട്. ക്ലൈമാക്‌സ് മാത്രമാണത്. ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. ഈ പറഞ്ഞ ക്ലൈമാക്‌സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വരണം. അതുകൊണ്ട് നടക്കുമെന്ന് ഉറപ്പായും പറയാനാവില്ല. ഞാനൊന്ന് ശ്രമിച്ച്‌ നോക്കും. ഇല്ലെങ്കില്‍ വിട്ടുകളയും”.

തിരക്കഥ തയ്യാറായാലും ഉടനൊന്നും സിനിമ ഉണ്ടാവില്ലെന്നും രണ്ട് മൂന്ന് കൊല്ലമെങ്കിലും എടുക്കുമെന്നും ജിത്തു അറിയിച്ചു. “ആന്റണിയോട് ഞാന്‍ പറഞ്ഞത് ആറ് വര്‍ഷമെങ്കിലും എടുക്കുമെന്നാണ്. അത് വലിയ ദൈര്‍ഘ്യമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അതിനുള്ളില്‍ നടക്കുമോ എന്ന് ഞാനൊന്ന് നോക്കട്ടെ”, ജിത്തു പറഞ്ഞു.ബിസിനസ് വശം കണ്ടിട്ട് സിനിമ ചെയ്യില്ലെന്നും ജിത്തു പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജിത്തു.

LEAVE A REPLY

Please enter your comment!
Please enter your name here