Home Entertainment റൂട്ട് തെറ്റി പോര്‍ഷെയില്‍ ചീറിപ്പാഞ്ഞ് എത്തി ദുല്‍ഖര്‍, പിന്നോട്ട് എടുപ്പിച്ച ട്രാഫിക് പോലീസ്

റൂട്ട് തെറ്റി പോര്‍ഷെയില്‍ ചീറിപ്പാഞ്ഞ് എത്തി ദുല്‍ഖര്‍, പിന്നോട്ട് എടുപ്പിച്ച ട്രാഫിക് പോലീസ്

109
0
dulquer salmaan traffic violation

റൂട്ട് തെറ്റിച്ച് കാറില്‍ ചീറി പാഞ്ഞ് എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ നിയമം പഠിപ്പിച്ച് ട്രാഫിക് പോലീസ്. അബദ്ധത്തില്‍ റൂട്ട് തെറ്റിച്ച് വാഹനം ഓടിച്ച് എത്തിയ ദുല്‍ഖറിനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് തിരിച്ചയക്കുകയാണ് ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തലക്കനം നോക്കാതെ തന്റെ ജോലി കൃത്യമായി ചെയ്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് കൈയ്യടി കൊണ്ട് മൂടുകയാണ് മലയാളികള്‍.

അടുത്തിടെ ​ദുൽഖർ വാങ്ങിയ നീല നിറത്തിലുള്ള പോര്‍ഷെ പനമേര ടര്‍ബോ കാറിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. നാല് വരി പാതയില്‍ ഡിവൈഡറിന് സമീപം മറ്റ് വാഹനങ്ങളെ മറികടന്ന് റൂട്ട് തെറ്റിച്ചായിരുന്നു ദുല്‍ഖര്‍ പോര്‍ഷെ കാറുമായി എത്തിയത്. 369 എന്ന നമ്പര്‍ കണ്ടതോടെയാണ് വാഹനത്തില്‍ ആരാണെന്ന് യാത്രികര്‍ ശ്രദ്ധിച്ചത്. ഇതോടെയാണ് ദുല്‍ഖര്‍ എന്ന് വ്യക്തമായത്. റൂട്ട് തെറ്റിച്ച് ഏറെ ദൂരം മുന്നോട്ട് വന്ന വാഹനം ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനം പിന്നോട്ട് പോവുകയായിരുന്നു. കൃത്യമായ റൂട്ടില്‍ എത്തിയ ശേഷം ദുല്‍ഖര്‍ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതൊക്കെ ബൈക്കിലെത്തിയ യുവാക്കള്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ശരവേഗത്തില്‍ മുന്നോട്ട് കുതിച്ച കാറിനെ യുവാക്കള്‍ ഓവര്‍ടേക്ക് ചെയ്ത് എടുത്ത വീഡിയോയില്‍ ഡ്രൈവിങ് സീറ്റില്‍ ദുല്‍ഖറെ വ്യക്തമായി കാണാനാവുന്നുണ്ട്.

ദുല്‍ഖര്‍ 2018ലാണ് പനമേര വാങ്ങുന്നത്. നാല് പേര്‍ക്ക് സഞ്ചരിക്കാനാവുന്ന അപൂര്‍വ്വം സ്‌പോര്‍ട്‌സ് കാറുകളില്‍ ഒന്നാണ് പോര്‍ഷെ പനമേര. ദുല്‍ഖര്‍ കാര്‍ വാങ്ങിയ സമയം വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറഖല്‍ ആയിരുന്നു. പോര്‍ഷെ പനമേര ടര്‍ബോ വളരെ ശക്തമായ കാറാണ്. ഇന്ത്യയില്‍, 2018 പതിപ്പ് ഇഹൈബ്രിഡ്, ടര്‍ബോ വേരിയന്റുകളില്‍ ലഭ്യമാണ്. 4.0 ലിറ്റര്‍ വി 8 എഞ്ചിനാണ് ടര്‍ബോ വേരിയന്റിന് കരുത്ത് പകരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here