മകന്‍ മരിച്ചതോടെ ഒറ്റയ്ക്കായ മരുമകളെ അമ്മായി അച്ഛന്‍ വിവാഹം ചെയ്തു

0
172

ബിലാസ്പുര്‍ : മകന്‍ മരിച്ചതോടെ മരുമകള്‍ ഒറ്റയ്ക്കായി. ഒടുവില്‍ മരുമകളെ അമ്മായിഅച്ഛന്‍ വിവാഹം ചെയ്തു.ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം നടന്നത്. ഏക മകന്റെ മരണത്തോടെ ഒറ്റയ്ക്കായ മരുമകളെ കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് വിവാഹം ചെയ്തത്. സമുദായ അംഗങ്ങളുടെ പിന്തുണയോടെയാണ് മകന്റെ വിധവയായ ആരതി എന്ന യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്.2016 ലായിരുന്നു 18 വയസുകാരി ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം നടന്നത്.

എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞതോടെ ഗൗതം മരണമടയുകയായിരുന്നു .തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍തൃപിതാവിന്റെ സംരക്ഷണയിലായിരുന്നു യുവതി.എന്നാല്‍ ഇവരുള്‍പ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങള്‍ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു. പിന്നീടാണ് ഇരുവരുടെയും വിവാഹക്കാര്യത്തില്‍ തീരുമാനമായത്.അതേസമയം വിധവയായ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന സമുദായമാണ് ഇതോടെ ആരതിയുടെ വിവാഹം നടത്താന്‍ ആലോചനകള്‍ ആരംഭിച്ചത്.

ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിംഗ് ദൗദിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ചയും നടന്നു. ഈ ചര്‍ച്ചയ്ക്കിടെയാണ് ആരതിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് ഭര്‍തൃപിതാവായ കൃഷ്ണ സിംഗ് അറിയിച്ചത്. യുവതിയും വിവാഹത്തിന് സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപൂര്‍വം വിവാഹച്ചടങ്ങുകള്‍ നടത്തുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സംഘടന അംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.