ഒരു കുടുംബത്തിന് വീട്ടിലേക്കുള്ള വഴി തുറന്നിരിക്കുകയാണ് കുറേ നല്ല മനുഷ്യരുടെ സദ്പ്രവര്‍ത്തി. നാട്ടിലേക്ക് പോകകാന് ട്രെയിന്‍ കാശില്ലാതെ കുടുംബത്തിന് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് കാശ് സ്വരൂപിച്ച് നല്‍കുകയായിരുന്നു. ഷപഹൈബ് കെ വി എന്ന യുവാവാണ് ആ നല്ല മനസുള്ളവരെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഇന്ന് എനിക്ക് ഉണ്ടായ സങ്കടകരമായ ഒരു അനുഭവം, രാവിലെ ഷോപ്പ് തുറന്നപ്പോള്‍ ഒരു ഫാമിലി ഫോണ്‍ വില്ക്കാന് വന്നു ഒരു ചെറിയ baisic ഫോണ്‍ വിറ്റാല്‍ ഒരു 400 രൂപ ലെഭിക്കും. വാങ്ങുന്നതിന് മുന്‍പ് അവരുടെ സങ്കടം പറഞ്ഞു അവര്‍ ഈരോട് നിന്നും train ല്‍ പാലക്കാടെക് വരിക ആയിരുന്നു ഉറക്കത്തില്‍ പെട്ട് തിരൂര്‍ ഇറങ്ങേണ്ടി വന്നു അവരുടെ കയ്യില്‍ ആണെങ്കില്‍ 80 രൂപ മാത്രമേ ഒള്ളു. തിരിച്ചു പോവാന്‍ ക്യാഷ് ഇല്ല ഉള്ള 80 രൂപക്ക് പിള്ളേര്‍ക്ക് ചായ മേടിച്ചു കൊടുത്തു.
അവര്‍ കരഞ്ഞു കൊണ്ട് പറഞ്ഞു റെയില്‍വേ യില്‍ പറഞ്ഞപ്പോള്‍ help ചെയ്തില്ല ന്ന് പറഞ്ഞു. അവരുടെ ഫോണ്‍ ഞങ്ങള്‍ വാങ്ങിയില്ല അവരോട് ഞങളുടെ കടയുടെ അടുത്തുള്ള police aid post കാണിച്ചു കൊടുത്തു അവര്‍ നിങ്ങളെ help ചെയ്യും എന്ന് പറഞ്ഞു വിട്ടു. കുറച്ചു കഴിഞ്ഞു ഞാന്‍ അവിടെ പോയി അന്വേഷിച്ചു. അവര്‍ പറയുകയാ ഇവിടെ വന്നിരുന്നു ഒരു യാത്ര ചെയ്യുമ്പോള്‍ പൈസ ഇല്ലാതെ ആരെങ്കിലും യാത്ര ചെയ്യുമോ എന്ന് ചോദിച്ചു കൂടുതല്‍ ഒന്നും അന്വേഷിക്കാതെ പറഞ്ഞയച്ചു എന്ന് എനിക്ക് അത് കേട്ടപ്പോള്‍ സങ്കടം തോന്നി അവരെ bustand മൊത്തം ഒന്ന് തിരഞ്ഞു.
അവര്‍ ഒരു sidil ഇരിക്കുന്നത് കണ്ടു. അവരെ കടയിലേക്ക് വിളിച്ചു കൊണ്ട് വന്നു. ചായയും വെള്ളവും വാങ്ങിച്ചു കൊടുത്തു. അത് കണ്ടു വന്ന ഞങ്ങളുടെ കുറച് Auto standile ഞങ്ങളുടെ driver സുഹൃത്തുക്കള്‍. വിവരം അന്വേഷിച്ചു. അവര്‍ 10 മിനിറ്റ് ന് അകം കുറച്ചു ക്യാഷ് പിരിച്ചു 800രൂപ കിട്ടി അവരെ യാത്ര ആക്കി അത് ആണ് മനുഷ്യത്വം. ഞങ്ങള്‍ എല്ലാവരും കൂടി അവരുടെ കയ്യില്‍ അത് കൊടുത്തപ്പോള്‍ അവരുടെ മുഖത് കണ്ണീരോട് കൂടി ഉള്ള ആ പുഞ്ചിരി കണ്ടു. മനസ്സ് നിറഞ്ഞു……കടപ്പാട് തിരൂര്‍ bustand Auto drivers നോട്.