Home Entertainment ജയൂര്യയുടെ വീട്ടിൽ പുതിയ വിശേഷം, ആശംസകളുമായി ആരാധകർ

ജയൂര്യയുടെ വീട്ടിൽ പുതിയ വിശേഷം, ആശംസകളുമായി ആരാധകർ

59
0

മലയാളികളുടെ പ്രീയ താരമാണ് ജയസൂര്യ. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം തന്റെ സമയം ചെലവഴിക്കാൻ ജയസൂര്യക്ക് എന്നും പ്രത്യേക ഇഷ്ടമാണ്. ഭാര്യ സരിതക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഭാര്യ സരിതയെ സൂപ്പർ വുമൺ എന്ന് വിശേഷിപ്പിച്ചു കൊണ്ട് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്. സരിതയൊരു ഫാഷൻ ഡിസൈനറാണ്. മലയാള സിനിമയിൽ ഡിസൈനുകൾക്ക് സരിതയുടെതായ ഒരിടം തന്നെ കണ്ടെത്തിയിട്ടുണ്ട്.

ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം 2004ൽ ആണ് നടന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. അദ്വൈത്, വേദ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ജയസൂര്യയ്ക്ക് ഒപ്പം അഭിനയത്തിൽ അദ്വൈതും അരക്കൈ നോക്കിയിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന നടനാണ് ജയസൂര്യ. താരം നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിൽ എത്തിയ മലയാള ചിത്രമായിരുന്നു വെള്ളം. ചിത്രത്തിൽ അമിത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here