Home Entertainment പുതിയ സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഉപ്പും മുളകിലെ ലെച്ചു

പുതിയ സന്തോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഉപ്പും മുളകിലെ ലെച്ചു

42
0

‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും പരമ്പരയിൽനിന്ന് പിന്മാറിയെങ്കിലും ‘ലച്ചു’എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും ജൂഹി അറിയപ്പെടുന്നത്.

ജൂഹി പങ്കുവെച്ച ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. എന്നാൽ അടുത്തിടയിൽ താരം സോഷ്യൽ മീഡിയയിൽ സജീവമല്ലാരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് ജൂഹി.

‘സന്തോഷത്തോടെയിരിക്കുക എന്നാൽ എല്ലാം പൂർണ്ണതയിലായിരിക്കുക എന്ന് അർത്ഥമില്ല. മറിച്ച്‌ അപൂർണ്ണതകൾക്കപ്പുറത്തേക്ക് നോട്ടമയക്കാൻ നിങ്ങൾ തീരുമാനിച്ചു എന്നാണ് അതിനർത്ഥം’, എന്നാണ് പുതിയ ചിത്രത്തിനൊപ്പം ജൂഹി കുറിച്ചിരിക്കുന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായിരുന്നു ജൂഹി പരമ്ബരയിൽനിന്നും മാറിയത്. പരമ്പരയിൽ ജൂഹിയുടെ കഥാപാത്രം വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു പിന്മാറ്റം. ശേഷം ജീവിതത്തിലും ജൂഹി വിവാഹിതയാവാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.