Home Entertainment കല്യാണിക്കു വേണ്ടി ഭക്ഷണം പാചകം ചെയ്ത് മോഹൻലാൽ,വീഡിയോ

കല്യാണിക്കു വേണ്ടി ഭക്ഷണം പാചകം ചെയ്ത് മോഹൻലാൽ,വീഡിയോ

153
0
Kalyani Priyadarshan

മോ​ഹൻലാലിന്റെ ഭക്ഷണ പ്രേമം സുപരിചിതമാണ്, കഴിക്കുന്നതുപോലെ തന്നെ പാചകം ചെയ്യാനും മോഹൻലാലിന് ഇഷ്ടമാണ്. ഫെബ്രുവരി പതിനെട്ടിന് പുറത്തിറങ്ങിയ ദൃശ്യം 2 സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ഈ പാർട്ടിയിൽ പങ്കെടുത്തു.

പാർട്ടിയിൽ പങ്കെടുത്തവർക്ക് മോഹൻലാൽ സ്വയം പാചകം ചെയ്ത ഭക്ഷണവും ആസ്വദിക്കാനായി. മോഹൻലാൽ പാചകം ചെയ്യുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് കല്യാണി. വെണ്ണയിൽ മൊരിച്ചെടുത്ത പച്ചക്കറികളും ഡെസർട്ടുമായിരുന്നു പ്രധാന വിഭവങ്ങൾ. തന്റെ പ്രിയപ്പെട്ട വളർത്തുനായകൾക്കും താരം ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു.

 

View this post on Instagram

 

A post shared by Sam (@madfanofsam)

LEAVE A REPLY

Please enter your comment!
Please enter your name here