Home Entertainment കണ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു, ആശംസകളുമായി ആരാധകർ

കണ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു, ആശംസകളുമായി ആരാധകർ

120
0

നിരവധിപ്പേർ ഭക്തിസാന്ദ്രമായി കാണുന്ന പരമ്പരയാണ് രാധാകൃഷ്ണ. കൃഷ്ണന്റെയും രാധയുടെയും പ്രണയ കഥയാണ് സീരിയൽ പറയുന്നത്. മലയാളത്തിൽ കണ്ണന്റെ രാധ എന്ന പേരിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിൽ കൃഷ്ണനായി വേഷമിടുന്ന സുമേദിനും രാധയായി വേഷമിടുന്ന മല്ലികയ്ക്കും കേരളത്തിലും നിരവധി ആരാധകർ ഉണ്ട്.

ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്. ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്നും ആരാധകർ പറയുന്നു.ജീവിതത്തിലും മിനി സ്‌ക്രീനിൽ ഒന്നിച്ചെത്തിയ ഇരുവരും ഒന്നിക്കാൻ പോകുവാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചെന്നും സൂചനയുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും വൈറലായി മാറിയിട്ടുണ്ട്.

കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധമാണ് പരമ്പരയുടെ ഇതിവൃത്തം.കൃഷ്ണനും രാധക്കും പുറമെ ബലരാമൻ , യശോദാ , കംസൻ , ദേവകി , തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് കൊണ്ട് തന്നെ ബിഗ് ബജറ്റിലാണ് സീരിയൽ നിർമ്മിച്ചിരിക്കുന്നത്. എന്തായാലും പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങൾ ജീവിതത്തിലും ഒന്നാകുന്ന സന്തോഷത്തിലാണ് സീരിയൽ ആരധകർ.

LEAVE A REPLY

Please enter your comment!
Please enter your name here