ബോളിവുഡിലെ താരനദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ഒരു ആൺകുഞ്ഞ് കൂടി പിറന്നു. ഇന്നലെ വൈകുന്നേരം 4:45നാണ് കരീനയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കരീനയും സെയ്ഫും ലോകത്തെ അറിയിച്ചത്. ഫെബ്രുവരിയിൽ കുഞ്ഞ് ജനിക്കുമെന്നും അറിയി്ിരുന്നു
അതേസമയം, ഗർഭകാലങ്ങളിലെ അവസാന ദിവസം വരെ തന്റെ ദൈനംദിന ചര്യകളിൽ കരീന സജീവമായിരുന്നു. ഷൂട്ടിംഗിൽ സജീവമായിരുന്ന കരീന മറ്റു ചില പരിപാടികളിയും പങ്കെടുക്കാൻ സമയം കണ്ടെത്തി. അതേസമയം ഒരു മരണത്തിന്റെ വേദനയിൽ കൂടിയാണ് കരീന കപൂർ. കരീനയുടെ അങ്കിൾ രാജീവ് കപൂർ കഴിഞ്ഞദിവസം ആയിരുന്നു അന്തരിച്ചത്. കരീന കപൂറിനും സെയ്ഫ് അലി ഖാനും തൈമൂർ എന്നു പേരുള്ള ഒരു മകൻ കൂടിയുണ്ട്. 2016ലാണ് തൈമൂറിന്റെ ജനനം.
ഫെബ്രുവരിയിൽ തങ്ങളുടെ രണ്ടാമത്തെ പൊന്നോമന പിറക്കും എന്ന് സെയ്ഫ് അലി ഖാൻ അറിയിച്ചിരുന്നു. പക്ഷേ, കരീന അവസാന ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിറവയറുമായി കരീന ഷൂട്ടിംഗ് തിരക്കുകളിലാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.