Home Entertainment ഇളയ കുട്ടിയെ കാണാൻ സെയ്ഫിന്റെ അമ്മ ഇനിയും വന്നിട്ടില്ല- കരീന കപൂർ

ഇളയ കുട്ടിയെ കാണാൻ സെയ്ഫിന്റെ അമ്മ ഇനിയും വന്നിട്ടില്ല- കരീന കപൂർ

41
0
kareena kapoor family

ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് കരീന കപൂർ ഖാൻ. ഭർത്താവ് സെയ്ഫ് അലി ഖാനും കരീനക്കും അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞി ജനിച്ചത്.. ദമ്പതികളുടെ ആദ്യ മകൻ തൈമുർ അലി ഖാനാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് രണ്ടാം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും ആരാധകരെ അറിയിക്കുന്നത്. ആദ്യ മകൻ തൈമുർ അലി ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഇപ്പോളിതാ കരീനയുടെ പുതിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. അമ്മയായിയമ്മെയ്കകുറിച്ചാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പിങ്ങനെ

‘അമ്മയെ കുറിച്ച്‌ മറ്റുള്ളവർ ചോദിക്കുമ്പോൾ ഞാൻ പരിഭ്രാന്തയാകും. അത്രയും മഹത്തായ വ്യക്തിത്വത്തിന് ഉടമയായ ഒരാളെ കുറിച്ചാണ് അവർ എന്നോട് ചോദിക്കുന്നത്. എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇതിഹാസമായ ഒരാളെ കുറിച്ച്‌ എന്താണ് ഞാൻ പറയുക? ഈ ഭൂമിയിൽ ഏറ്റവും യോഗ്യയായ സ്ത്രീകളിൽ ഒരാളാണ് എന്റെ ഭർതൃമാതാവ് എന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ഇത്രയേറെ സ്‌നേഹ സമ്പന്നയായ ഒരു വ്യക്തിയെ ഭർതൃമാതാവായി ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

സ്വന്തം മക്കളെ മാത്രമല്ല, പേരക്കുട്ടികളെയും മരുമകളെയും ആത്മാർഥമായി അവർ സ്‌നേഹിക്കുന്നു. ഈ കുടുംബത്തിലെ അംഗമാവാൻ സഹായിച്ച എല്ലാവരോടും നന്ദി ഉണ്ട്. ഒത്തിരിയധികം ബഹുമാനവും കരുതലും എനിക്ക് അമ്മയോടുണ്ട്. ഒരു കാര്യത്തിൽ മാത്രമാണ് വിഷമമുള്ളത്. കോവിഡിന് മുൻപ് സ്ഥിരമായി അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന് കഴിയാത്തതിൽ നിരാശയുണ്ട്. മാത്രമല്ല കുടുംബത്തിലെ ഏറ്റവും ഇളയ ആളെ കാണാൻ അമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അമ്മയോടൊപ്പം കുറച്ച്‌ സമയം ചിലവഴിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here