തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെയും മകളാണ് കീര്‍ത്തി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ നടി ദേശീയ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശേഷം നായികയായിട്ടായിരുന്നു കീര്‍ത്തിയുടെ റീ എന്‍ട്രി. കീര്‍ത്തി നായികയായി എത്തിയ ആദ്യ ചിത്രം മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗീതാഞ്ജലി ആയിരുനന്നു. പിന്നീടങ്ങോട്ട് താരത്തിന് കൈ നിറയെ അവസരങ്ങളായിരുന്നു.
നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധും വിവാഹിതര്‍ ആകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ഈ ഈ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ച് നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് വാര്‍ത്ത പ്രചരിച്ചത്. ഇരുവരും പ്രണയത്തില്‍ ആണെന്നും, ഉടന്‍ തന്നെ വിവാഹിതര്‍ ആകുമെന്നും ആയിരുന്നു സോഷ്യല്‍ മീഡിയകള്‍ വഴി നടന്ന പ്രചരണം. ഇപ്പോള്‍ ഈ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കീര്‍ത്തിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് കുമാര്‍. പ്രചരിക്കുന്ന വാര്‍ത്ത വ്യാജം ആണെന്നും ഇത് മൂന്നാം തവണയാണ് മകളുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി സുരേഷ് പിന്നീട് പഠനത്തിന് ശേഷം 2013ല്‍ ആമ് നായികയായി എത്തുന്നത്. ഗീതാഞ്ജലി എന്ന മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ നായിക അരങ്ങേറ്റം. പിന്നീട് ദിലീപ് നായകനായ റിംഗ് മാസ്റ്ററിലും നായികയായി. തുടര്‍ന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങള്‍ ചെയ്തു. തെലുങ്ക് ചിത്രം മഹാനടിയുിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നടി സ്വന്തമാക്കി.