ശബ്ദം കൊണ്ടും അഭിനയം കൊണ്ടും, അവതരണം കൊണ്ടും കിഷോർ സത്യ പ്രേക്ഷകർക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ പരമ്പരയിൽ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോർ തിരിച്ചുവരവ് നടത്തിയിരുന്നു. സീരിയലിന് വേണ്ടി മേക്കോവർ നടത്തിയ അനുഭവം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുയാണ് താരമിപ്പോൾ.
കുറിപ്പിങ്ങനെ
സ്വന്തം സുജാതയിലെ പ്രകാശൻ ആവാൻ വേണ്ടി ശരീരഭാരം 6 കിലോയോളം കുറച്ചിരുന്നു. അതൊരു ശ്രമകരമായ പണിയായിരുന്നു. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങൾ ഒന്നും ഒരു സിനിമക്കായി നടത്തുന്ന make over പോലെ വാർത്തകളിൽ അത്ര ഇടം പിടിക്കാറില്ല. അത് പറമ്പരകളുടെ വിധി
അതിലും വലിയ പണിയാണ് വീണ്ടും ശരീരം പഴയ പടിയാക്കുക എന്നത്. അതും ഷൂട്ടിങ്ങിനു ഇടയിൽ. Gym, nutrition, rest അങ്ങനെ പലതും സീരിയൽ ഷൂട്ടിങ്ങിൽ പാടാണ്. സിനിമയുടെ ഒരു സാവകാശം ഒന്നുമിവിടെ നമുക്ക് കിട്ടില്ല. എന്നിട്ടും കുറച്ച് മാറ്റമുണ്ടാക്കാൻ ഇതിനിടയിൽ സാധിക്കുന്നത് സന്തോഷം തരുന്നു.
തിരുവനന്തപുരത്തു ജോൺസ് ജിമ്മിൽ ആണ് സ്ഥിരം പോകുന്നത്. കൊച്ചിയിൽ ഷൂട്ടിനു വന്നശേഷം ആദ്യം കരിങ്ങാച്ചിറയുള്ള വിധുവിന്റെ ജിമ്മിൽ ആണ് പോയത്. ദൂരം, സമയം തുടങ്ങിയ മാരണങ്ങൾ വഴി മുടക്കി. പിന്നീട് തൃക്കാക്കര മുനിസിപ്പൽ കൗൺസിലറും ഞങ്ങളുടെ ലൊക്കേഷൻ മാനേജരുമായ മനൂപിന്റെ ജിമ്മിൽ പോയി തുടങ്ങിയത്. Getfit.ഈ തിരക്കിനിടയിലും ഫിറ്റ്നസ് ന് സമയം കണ്ടെത്തുന്നത് എപ്പോഴും സന്തോഷം തന്നെ. ഇത് നാളുകളായുള്ള ദിനംചര്യയുടെ ഭാഗം…
കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചപ്പോൾ കിഷോർ സത്യയ്ക്ക് അസുഖമാണോന്ന് ചോദിച്ചവർ ഉണ്ടെന്ന് താരം പറയുന്നു. 76 കിലോയിൽ നിന്നും 71 ആക്കി. അങ്ങനെയാണ് ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തുന്നത്. പക്ഷേ ഈ ശ്രമങ്ങളൊക്കെ ആളുകൾ കണ്ടത് മറ്റൊരു തരത്തിലാണ്. പലരും ചോദിച്ചത് അയ്യേ കിഷോർ സത്യയ്ക്ക് എന്ത് പറ്റി, പുള്ളിയ്ക്ക് എന്തെങ്കിലും അസുഖമാണോ, ഡയബറ്റിക് രോഗിയായോ, എന്താ പുള്ളി ഇങ്ങനെ ഇരിക്കുന്നേ? എന്നൊക്കെ ആയിരുന്നു മറ്റ് ചിലരുടെ സംശയം.