Home Entertainment കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം, കുഞ്ചാക്കോ...

കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം, കുഞ്ചാക്കോ ബോബന്‍

40
0
kochako boban ration card

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴും നടന്റെ കൈ നിറയെ അവസരങ്ങളാണ്. സിനിമയിലെ ഉയര്‍ച്ചയും തകര്‍ച്ചയും ഒരു പോലെ അറിഞ്ഞ നടനുമാണ് കുഞ്ചാക്കോ ബോബന്‍. സിനിമയല്‍ നിന്നും ബ്രേക്ക് എടുത്ത് തിരികെ എത്തിയപ്പോള്‍ താരത്തിന്റെ പ്രകടനം ഏവരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

അടുത്തടുത്ത ദിവസങ്ങളിലായി കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ അടുത്തിടെ റിലീസ് ചെയ്തത്. നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏറെ സംഘര്‍ഷ ഭരിതമായ ഒരുതരത്തിലുള്ള പ്രിവിലേജുകളുമില്ലാത്ത ഒരു നായകമവേഷമാണ് നായാട്ടില്‍ ചാക്കോച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബമഹിമയും പേരുംകൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം ചാക്കോച്ചന്‍ പറഞ്ഞു.

ജീവിതത്തില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുന്‍പും ചാക്കോച്ചന്‍ പറഞ്ഞിട്ടുണ്ട്. സിനിമ നിര്‍മാണം കുടുംബത്തെ സാമ്ബത്തികമായി തകര്‍ത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനര്‍ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ജീവിതത്തില്‍ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here