Home Entertainment നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം, ഭാര്യക്ക് വിവാഹ വാർഷിക അശംസകൾ...

നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം, ഭാര്യക്ക് വിവാഹ വാർഷിക അശംസകൾ നേർന്ന് കൃഷ്ണശങ്കർ

131
0
Krishna Sankar

അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം പ്രേമത്തിലൂടെ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ ശങ്കർ. പ്രേമത്തിലെ ജോർജിന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രത്തെയായിരുന്നു കൃഷ്ണ ശങ്കർ അവതരിപ്പിച്ചിരുന്നത്. പിന്നീട് വള്ളീം തെറ്റി, പുള്ളീം തെറ്റി, മരുഭൂമിയിലെ ആന, ആദി, അള്ളു രാമേന്ദ്രൻ, തൊബാമ തുടങ്ങിയ ചിത്രങ്ങളിൽ കൃഷ്ണ ശങ്കർ വേഷമിട്ടു. ഹാസ്യത്തിന് പ്രധാന്യമുള്ള വേഷങ്ങളിലാണ് അദ്ദേഹം ഏറെ തിളങ്ങിയത്. സമൂഹമാധ്യമങ്ങളിൽ താരത്തിന് നിരവധി ആരാധകരുണ്ട്.

ഇപ്പോഴിതാ, 9–ാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ‘നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം! Happy Anniversary to us!’ എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. നിരവധിപ്പേരാണ് വിവാഹവാർഷിക ആശംസകൾ നേരുന്നത്. പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കളുണ്ട്. ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ആണ് താരം നായകനാകുന്ന പുതിയ ചിത്രം.

സിനിമയിലെത്തും മുമ്പാണ് കൃഷ്ണശങ്കർ വിവാഹിതനായത്. 2012ലായിരുന്നു നീനയുമായുള്ള വിവാഹം. 2013ലാണ് നേരത്തിൽ മാണിക്കുഞ്ഞ് എന്ന കഥാപാത്രമായി കൃഷ്ണശങ്കർ സിനിമയിലെത്തിയത്. 2015ൽ പ്രേമത്തിലെ കോയ എന്ന കഥാപാത്രം കൃഷ്ണശങ്കറിന് വലിയ ബ്രേക്കായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here