Home Malayalam സീരിയലിൽ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് വീട് വാങ്ങിയത്, അതുകൊണ്ടാണ് സ്ത്രീ എന്ന പേരു നൽകിയത്-...

സീരിയലിൽ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് വീട് വാങ്ങിയത്, അതുകൊണ്ടാണ് സ്ത്രീ എന്ന പേരു നൽകിയത്- കൃഷ്ണകുമാർ

30
0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. പോയ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും നാല് പെൺമക്കളാണ് ഉള്ളത്. ഇവർ എല്ലാവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. വീടിനു നൽകിയ പേരിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

വാക്കുകൾ, ദൂരദർശൻ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയൽ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും. ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകൾ. ആകെ ഉള്ള പുരുഷൻ ഞാനാണ്. ഏകാന്തത അറിഞ്ഞത് ടിവിയിൽ ക്രിക്കറ്റ് കണി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു.

വീട്ടിലെ ഏക ആൺതരി എന്നതിന് സുഖമുണ്ട്. ഞാൻ വളർന്ന വീട്ടിൽ അച്ഛനും ആൺമക്കൾക്കും ഇടയിൽ അമ്മ മാത്രമായിരുന്നു പെൺതരി. ഈ സീൻ ദൈവം വീണ്ടും റിവേഴ്‌സ് ചെയ്തതാകും എന്റെ കാര്യത്തിൽ, കുറെ ഒക്കെ ട്രോളന്മാരാണ് നമ്മളെ എഴുതി സഹായിച്ചത്. എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോൾ ഒരു പൊസിഷനിലെത്തും. എഴുതി കൊണ്ടിരിക്കുന്നവൻ എന്നും എഴുതി കൊണ്ടിരിക്കും. കാരണം അവർ നെഗറ്റീവ് മാത്രമേ കാണുന്നുള്ളു. പാർട്ടിയിൽ ചേർന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്. എഴുതട്ടെ. നല്ല കാര്യമാണ്

മക്കളുടെ നേരെയുള്ള സൈബർ അറ്റാക്ക് പലരും കൃത്യമായ ഉദ്ദേശം വച്ച് കൊണ്ട് വൈരാഗ്യ ബുദ്ധിയോടെ ചെയ്യുന്നതാണെന്ന് തോന്നും. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. നമ്മുടെ മുഖത്ത് നോക്കി റഷ്യൻ ഭാഷയിൽ ആരെങ്കിലും തെറി വിളിച്ചാൽ ഓക്കേ ചേട്ടാ എന്ന് പറഞ്ഞിട്ട് നമ്മൾ പോരില്ലേ. അതുപോലെ തന്നെയാണ് ഇതും

LEAVE A REPLY

Please enter your comment!
Please enter your name here