Home Entertainment മക്കൾ ഭാവിയിൽ കെട്ടിയില്ലെങ്കിലും കുഴപ്പമില്ല-കൃഷ്ണകുമാർ

മക്കൾ ഭാവിയിൽ കെട്ടിയില്ലെങ്കിലും കുഴപ്പമില്ല-കൃഷ്ണകുമാർ

140
0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണകുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994 ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്.റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്തിരുന്ന സമയത്താണ് കൃഷ്ണകുമാറിനെ സിന്ധു ആദ്യമായി കണ്ടത്. അതെ സമയത്ത് തന്നെ ദൂരദർശനിൽ താരം ഉണ്ടായിരുന്നു.അങ്ങനെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ തീയേറ്ററിൽ വച്ച് കണ്ടമുട്ടുകയും സംസാരിക്കുകയും പ്രണയത്തിൽ ആവുകയും ചെയ്തെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

ഇപ്പോളിതാ മക്കകളുടെ വിവാഹത്തെക്കുറിച്ച് തുിറന്നുപറയുകയാണ് താരം. മക്കളൊക്കെ ഭാവിയിൽ വിവാഹിതരായേക്കും. കെട്ടിയില്ലെങ്കിലും കുഴപ്പമില്ല. കലാജീവിതത്തിലേക്ക് വരികയാണെങ്കിൽ കല്യാണം കഴിക്കാതിരിക്കുകയെന്ന് അവരോട് പറയാറുണ്ട്. കരിയർ നല്ല രീതിയിൽ ആയി വരാൻ 30-35 വയസ്സാവും. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹമെങ്കിൽ ചിലപ്പോൾ കലാജീവിതം കുടുംബജീവിതവും ഇല്ലാത്ത അവസ്ഥയാവും.

ഞങ്ങൾക്ക് പല സ്റ്റേജിലും കുട്ടികളുണ്ടായിട്ടുണ്ട്. 30 കളിലായിരിക്കുമ്പോഴായിരുന്നു ഹൻസിക ജനിച്ചത്. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മകളെ കാണുമ്പോൾ എല്ലാവരും ആദ്യം ചോദിക്കുന്നത് കല്യാണം ആയില്ലേയെന്നുള്ളതാണ്. പെൺകുട്ടിയായതിനാൽ വിവാഹം കഴിഞ്ഞ് വേറെ വീട്ടിൽ പോവുന്നതാണ് പ്രധാന കാര്യമെന്ന് വിശ്വസിക്കുന്നയാളല്ല. ഒസിഡി പ്രശ്‌നമുണ്ട് ഭാര്യയ്‌ക്കെന്നും അതുവെച്ച് താനാരേയും ട്രബിൾ ചെയ്യാറില്ലെന്നും സിന്ധു കൃഷ്ണ പറയുന്നു.