Home Malayalam ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല, മരിക്കാന്‍ വരെ അവള്‍ ഒരുങ്ങിയിട്ടുണ്ട്, ലക്ഷ്മി ജയന്റെ അമ്മ

ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല, മരിക്കാന്‍ വരെ അവള്‍ ഒരുങ്ങിയിട്ടുണ്ട്, ലക്ഷ്മി ജയന്റെ അമ്മ

124
0
Lekshmi Jayan

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ നിന്നും ആദ്യമായി പുറത്തായ മത്സരാര്‍ത്ഥി ലക്ഷ്മി ജയന്‍ ആയിരുന്നു. ഗായികയായ ലക്ഷ്മി പ്രേക്ഷകര്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ലക്ഷ്മി ജയന്‍പുറത്താക്കിയത് ശരിയായ തീരുമാനമല്ലെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ സജീവമാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ലക്ഷ്മി ജയന്‍ തിരികെ എത്തുമോ എന്ന സംശയവും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം ലക്ഷ്മി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലക്ഷ്മിയുടെ അമ്മയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. ഷോയില്‍ നല്ല രീതിക്ക് തന്നെയാണ് ലക്ഷ്മി നിന്നത്. ഒരുപാട് കഷ്ടപ്പാടുകള്‍ അവള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെന്നും അമ്മ അമ്മുക്കുട്ടി പറഞ്ഞു.

ലക്ഷ്മി ജയന്‍ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ, അച്ഛന്റെ മരണ ശേഷം മകള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയത്ത് അവള്‍ മകനെ ഗര്‍ഭിണിയായിരുന്നു. ഡിവോഴ്‌സ് നേടാന്‍ ലക്ഷ്മി ജയന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം ഇവിടെ കിടന്നു മരിക്കാന്‍ വരേയും അവള്‍ ഒരുങ്ങിയിട്ടുണ്ട്. ആ പ്രതിസന്ധികളേയെല്ലാം നേരിട്ടവളാണ് തന്റെ മകള്‍. അതേസമയം, മകള്‍ ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞിരുന്നുവെങ്കില്‍ നന്നാടി വോട്ട് ലഭിക്കുമായിരുന്നു. യുകെജിയിലാണ് ലക്ഷ്മിയുടെ മകന്‍ ഇപ്പോള്‍ പഠിക്കുന്നത്. എന്നും അസുഖമുണ്ടാകുമായിരുന്നു അവന്. ഇപ്പോള്‍ ആണ് സുഖമായി വരുന്നത്. കഷ്ടപ്പാടില്‍ നിന്നും ലക്ഷ്മിയെ രക്ഷപ്പെടുത്തിയത് പാട്ടാണ്.

ലക്ഷ്മി ജയന്‍ പുറത്താക്കിയത് ശരിയായില്ലെന്ന് പറയുന്ന ഒരു വിഭാഗം ബിഗ്‌ബോസ് ആരാധകരുണ്ട്. ലക്ഷ്മിയെ അടുത്ത് അറിയുന്നതിന് മുമ്പ് തന്നെ പുറത്താക്കിയെന്നാണ് പലരും പറയുന്നത്. നേരത്തെ പുറത്തായപ്പോള്‍ തനിക്ക് വോട്ട് കുറവായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് ലക്ഷ്മിയും പറഞ്ഞിരുന്നു. നിലവിലെ അഭിപ്രായങ്ങള്‍ മാനിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ലക്ഷ്മിയെ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ കൊണ്ടു വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here