Home Entertainment അമ്മയായ സന്തോഷം പങ്കുവെച്ച് നീലക്കുയിലിലെ റാണി, ആശംസകളുമായി ആരാധകർ

അമ്മയായ സന്തോഷം പങ്കുവെച്ച് നീലക്കുയിലിലെ റാണി, ആശംസകളുമായി ആരാധകർ

16
0
latha sangaraju

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയിൽ എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയൽ അവസാനിച്ച് ഏറെ നാളുകൾ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വൻ സ്വീകാര്യതയാണ് നടിയുടെ ഈ കഥാപാത്രത്തിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത്. മറുഭാഷയിൽ നിന്നും എത്തിയതാണ് നടി എങ്കിലും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റിയിരുന്നു. അടുത്തിടെയാണ് ലത വിവാഹിത ആയത്. വിവാഹ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ലത തന്നെയായിരുന്നു ഈ സന്തോഷവാർത്ത അറിയിച്ചെത്തിയത്. ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു, ദൈവത്തിന് നന്ദിയെന്നായിരുന്നു ലത കുറിച്ചത്.നിരവധി താരങ്ങളാണ് ആശംസയുമായെത്തിയിരിക്കുന്നത്. വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങളേയുള്ളൂ. അതിനിടയിലാണ് ലതയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here