Home Entertainment സാരിയിൽ സുന്ദരിയായി പ്രിയതാരം മഡോണ, ചിത്രങ്ങൾ വൈറൽ

സാരിയിൽ സുന്ദരിയായി പ്രിയതാരം മഡോണ, ചിത്രങ്ങൾ വൈറൽ

178
0

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൻറെ ഹൃദയം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും മഡോണ അഭിനയിച്ചു.ഒരു കന്നഡ ചിത്രം പുറത്തുവരാനുമുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.

സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആയി നിൽക്കുന്ന താരമാണ് മഡോണ. തന്റെ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കുന്ന മഡോണ സോഷ്യൽ മീഡിയയുടെ തല്ലലും തലോടലും ഒരുപോലെ നേരിട്ടിട്ടുണ്ട്. സാരിയിലുള്ള മനോഹരമായ ചില ചിത്രങ്ങളാണ് മഡോണ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യൻ സിനിമാ രംഗത്തെത്തുന്നത്. സിനിമയിലെത്തി 5 വർഷങ്ങൾക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം.കഴിഞ്ഞ വർഷം കന്നഡയിലും മഡോണ അരങ്ങേറി. ‘കൊട്ടിഗൊബ്ബ 3′ ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം. കൊമ്ബു വച്ച സിങ്കമേടാ’ എന്ന സിനിമയും മഡോണയുടേതായുണ്ട്.